പൂമ്പാറ്റകൾക്ക് പൂന്തേനൊരുക്കി വള്ളിച്ചെടികളുടെ രാജ്ഞി അഥവാ ഹണിസക്കിൾ

HIGHLIGHTS
  • പൂക്കൾ അത്യാകർഷകം. ഒപ്പം മനം കവരുന്ന സുഗന്ധവും
honey-suckle-plant
ഹണിസക്കിൾ
SHARE

വള്ളിച്ചെടികളുടെ രാജ്ഞി എന്നാണ് ഹണിസക്കിൾ (Japanese honeysuckle) അറിയപ്പെടുന്നത്. ശാഖകളായി നിറഞ്ഞു വളരുന്ന നിത്യഹരിത വള്ളിച്ചെടിയിനം. പൂക്കൾ അത്യാകർഷകം. ഒപ്പം മനം കവരുന്ന സുഗന്ധവും. ലോകത്ത് 180ൽ പരം വ്യത്യസ്ത ഹണിസക്കിളുകൾ ഉണ്ടെന്നാണ് കണക്ക്. അവയിൽ ക്രീം വെള്ളയും ഇളം മഞ്ഞയും നിറത്തിലുള്ള പൂക്കൾ ഇടകലർന്നു വളരുന്ന വകഭേദമാണ് ജാപ്പനീസ് ഹണി സക്കിൾ. കൂടുതൽ ഡിമാൻഡുള്ളതും പുഷ്പസ്നേഹികൾക്ക് ഏറ്റവും പ്രിയങ്കരവും ഈ ഇനം തന്നെ.    

പൂന്തോട്ടം മുഴുവൻ ‌സുഗന്ധവും പൂമ്പാറ്റകൾക്ക് മാധുര്യവും സമ്മാനിക്കാൻ ജാപ്പനീസ് ഹണിസക്കിളിനാവും. ചിത്രശലഭങ്ങളെയും ചെറു കുരുവികളെയുമെല്ലാം പൂന്തോട്ടത്തിലേക്ക് ആകർഷിക്കാൻ ഈ പൂക്കൾക്കാവും. നല്ല സൂര്യപ്രകാശമുള്ളിടത്തും തണലുള്ള സ്ഥലങ്ങളിലും വരണ്ട മണ്ണിലുമെല്ലാം കാര്യമായ പരിചരണമില്ലാതെതന്നെ നന്നായി വളരുകയും പൂവിടുകയും ചെയ്യും എന്ന മേന്മയുമുണ്ട്.

honey-suckle-plant-1

കോർട്‌യാർഡുകളിൽ വള്ളിക്കുടിലുകൾ ഒരുക്കാനും, പർഗോളകൾക്കു താഴെ പടർത്തി തണൽ ഒരുക്കുന്നതിനും വർണപൂക്കളുടെ കമാനം തീർക്കാനുമെല്ലാം ഹണിസക്കിൾ ഇന്ന് പ്രയോജനപ്പെടുത്തുന്നുണ്ട്. കൂടുതൽ പൂക്കൾ വിരിയുന്നതിനും ചെടിയുടെ ഭംഗി നിലനിർത്തുന്നതിനും പ്രൂണിങ് ആവശ്യമാണ്. ഒട്ടേറെ ഔഷധഗുണങ്ങളുള്ളതിനാൽ ഹണി സക്കിളിന്റെ പൂക്കൾകൊണ്ട് കോൾഡ് ടി ഉണ്ടാക്കുന്ന രീതിയുമുണ്ട്.

പൂക്കൾ നിറയെ തേൻ ആയതിനാൽ മധുരം ചേർക്കാതെതന്നെ ഈ ആരോഗ്യച്ചായ കഴിക്കാം. വിദേശ രാജ്യങ്ങളിൽ ഈ ഹെൽത് ഡ്രിങ്കിന് പ്രചാരമുണ്ട്. തൈകൾ മുറിച്ചുനട്ടും ലെയറിങ് വഴിയും തൈകൾ ഉൽപാദിപ്പിക്കാം. നടീൽമിശ്രിതമായി മണ്ണ്, ചകിരിച്ചോർ, ചാണകപ്പൊടി (1:1:0.5) എന്നിവ ഉപയോഗിക്കാം. ജൈവവളങ്ങൾ നൽകാം. ദിവസത്തിൽ ഒരു നന. കീടാക്രമണം വളരെക്കുറവ്.

കൂടുതൽ വിവരങ്ങൾക്ക്: 9747829970

Website: www.hugaplant.com

English summary: Honeysuckle Vine Care

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA