വീട്ടുമുറ്റത്തു വളർത്താം കൺകുളിരെ കാണാം കലാത്തിയ ലൂട്ടിയ: ഇലകളുടെ തിളക്കത്തിന് എപ്സം സാൾട്ട്

calathea-lutea-plant
Calathea lutea Plant. Image credit: Julia Pavaliuk/ShutterStock
SHARE

തെക്കേ അമേരിക്കയിലെ ആമസോൺ കാടുകളിലുള്ള ഉയരമുള്ള മരങ്ങൾക്കു കീഴെയാണ് കലാത്തിയ സസ്യങ്ങൾ ഉദ്ഭവിച്ചതെന്ന് സസ്യശാസ്ത്ര ഗവേഷകർ. അതുകൊണ്ടുതന്നെ തണൽ ഇഷ്ടപ്പെടുന്ന ചെടിയാണ് കലാത്തിയ. നേരിട്ടുള്ള സൂര്യപ്രകാശം ഈ ചെടിയുടെ ഭംഗി നഷ്ടപ്പെടുത്തും. കലാത്തിയയുടെ മറ്റിനങ്ങളിൽനിന്നു വ്യത്യസ്‌തമായി 3 മുതൽ 5 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെടിയാണ് കലാത്തിയ ലൂട്ടിയ(Calathea lutea).

മുകളിൽ പച്ചയും താഴെ വെള്ളിനിറവും ചേർന്ന്, അതിമനോഹരമായ, വലിയ പങ്കായ രൂപത്തിലുള്ള ഇലകളാണ് ല്യൂട്ടിയയുടെ സവിശേഷത. ലാൻഡ്സ്കേപ്പിങ്ങിലും അകത്തളച്ചെടിയായും ഇന്ന് ഇതിന് ഏറെ ജനപ്രീതിയുണ്ട്. ഹവാന സിഗാർ, സിഗാർ കലാത്തിയ, മറാന്ത ല്യൂട്ടിയ എന്നീ പേരുകളിലും അറിയപ്പെടുന്നു. പുലരാൻനേരം ഇലകൾ വിടരുകയും രാത്രി നേരം കൂപ്പുകൈകൾ പോലെ ഇലകൾ കൂമ്പുകയും ചെയ്യുന്നതുകൊണ്ട് പ്രെയർ പ്ലാന്റ് എന്നും ഈ ഇനത്തെ വിളിക്കുന്നുണ്ട്. ഭക്ഷ്യവസ്തുക്കൾ പൊതിയാനും കൊട്ട നെയ്യാനും ചില രാജ്യങ്ങളിൽ ലൂട്ടിയയുടെ ഇലകൾ ഉപയോഗിക്കുന്നു.

വളപ്രയോഗം: എൻപികെ വളങ്ങളും ജൈവവളങ്ങളും നൽകാം.

തൈ ഉൽപാദനം: ഏറ്റവും എളുപ്പമുള്ള മാർഗം വിഭജനമാണ്. റീപോട്ട് ചെയ്യുമ്പോൾ, മാതൃസസ്യത്തിൽനിന്ന് പൊട്ടിമുളച്ചു വളർന്നവ അടർത്തി മാറ്റി നടാം. അവ കരുത്തു നേടും വരെ തടത്തിൽ ഈർപ്പം നിലനിർത്തണം.

പരിപാലനം: പൊതുവേ കീട, രോഗങ്ങളെ പ്രതിരോധിക്കുന്നു. ഏതെങ്കിലും കീടബാധ കണ്ടാൽ സോപ്പ്–വേപ്പെണ്ണ മിശ്രിതം തളിച്ചാല്‍ മതി. 

Read also: ഇലകൾ മുകളിലേക്ക് കൂമ്പി കൈകൂപ്പി പ്രാർഥിക്കുന്ന രൂപം: ഇത് ഉദ്യാനത്തിലെ പ്രേയിങ് പ്ലാന്റ് 

നടീൽമിശ്രിതം: മണ്ണ് + ഉണങ്ങിയ ചാണകപ്പൊടി/ജൈവവളം (2:1 അനുപാതം).

നന: ദിവസത്തിൽ ഒരു തവണ

എപ്സം സാൾട്ട് (epsom salt) 5-10 gm ഒരു ലീറ്റർ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യുന്നത് ഇലകളുടെ പച്ചനിറം വർധിപ്പിക്കും.

English summary: Calathea lutea Plant Care and Complete Growing Guide

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS