ADVERTISEMENT

മഴ കടുത്തപ്പോൾ എന്റെ വീട്ടിലെ പുൽത്തകിടിയിൽ കണ്ട രോഗലക്ഷണമാണ് ചിത്രത്തില്‍. പുൽത്തകിടിയിൽ പല ഭാഗത്തും വൃത്താകൃതിയില്‍ ഇങ്ങനെ കാണുന്നു. സാവധാനം മറ്റിടങ്ങളിലേക്ക് പടരുന്നുമുണ്ട്. എന്താണ് രോഗം, പ്രതിവിധി?

 

പത്മജ സുരേഷ്, കൊടുങ്ങല്ലൂര്‍

 

ഇത് കുമിൾരോഗമാണ്. മഴക്കാലത്തെ അധിക ഈർപ്പാവസ്ഥയിലാണ് ഈ രോഗം ഉണ്ടാകുക. പുൽത്തകിടിയിൽ വെള്ളം അധിക സമയം തങ്ങിനിൽക്കുമ്പോള്‍ ഇത്തരം കുമിൾ രോഗം വരാം. വൃത്തങ്ങളായി പുല്ല് കേടുവന്നു നശിച്ചു പോകും. ഈ രോഗമൊഴിവാക്കാന്‍ നനജലമോ മഴവെള്ളമോ പുല്ലിൽ തങ്ങി നിൽക്കാത്ത വിധത്തിൽ ആവശ്യത്തിനു ചെരിവ് നൽകി വേണം പുൽത്തകിടി തയാറാക്കാന്‍. മഴക്കാലാരംഭത്തിനു മുൻപ് പുല്ലു വെട്ടി കനം കുറച്ചു നിർത്തുന്നതും രോഗംവരാതെ സംരക്ഷിക്കും. പ്രതിവിധിയായി കോൺടാഫ് + കുമിൾനാശിനി ഒരു മില്ലി / ലീറ്റർ വെള്ളം എന്ന അളവിൽ രോഗലക്ഷണമുള്ള ഭാഗങ്ങളിൽ തളിച്ച് നൽകാം. 4 ദിവസം കഴിഞ്ഞ് ഒരാവർത്തി കൂടി കുമിൾനാശിനി തളിക്കണം. കൂടാതെ, കേടുവന്ന ഭാഗത്തെ പുല്ലു നീക്കം ചെയ്ത ശേഷം ആറ്റുമണൽ നിറച്ചുകൊടുക്കണം. ഇതിൽ പുതിയ പുല്ലു നട്ടു കൊടുക്കാം. വാർക്കകമ്പി ഉപയോഗിച്ച് ഒരടി ആഴത്തിൽ കുഴികൾ ഒരുക്കി വെള്ളം താഴേക്ക് ഇറങ്ങുവാൻ വേണ്ട സൗകര്യവും നൽകണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com