ഇഎം സൊലൂഷൻ തേടി കടകളിൽ അലയേണ്ട, വീട്ടിൽത്തന്നെ ഉണ്ടാക്കാം

HIGHLIGHTS
  • 20 ദിവസം അടച്ചു സൂക്ഷിക്കണം
  • വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുക
em-solution
SHARE

ജൈവകൃഷിയിൽ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് ഇഎം സോലൂഷൻ അഥവാ എഫക്ടീ മൈക്രോ ഓർഗാനിസം. ചിലപ്പോഴൊക്കെ കടകളിൽ ലഭ്യമാണെങ്കിലും പല സ്ഥലത്തും ഇത് ലഭിക്കാറില്ല. ഇഎം സൊലൂഷൻ തേടി അലയുന്നതിനേക്കാൾ എളുപ്പത്തിൽ അത് വീട്ടിൽത്തന്നെ തയാറാക്കാവുന്നതേയുള്ളൂ. 

ആവശ്യമായ സാധനങ്ങൾ

  • ഏത്തയ്ക്കാ പഴുത്തത് - 500gm
  • പപ്പായ പഴുത്തത് - 500gm
  • മത്തങ്ങ പഴുത്തത് - 500gm
  • ചെറുപയർ പൊടിച്ചത് - 500gm
  • ശർക്കര - 500 gm
  • മുട്ട - 5 എണ്ണം

ഉണ്ടാക്കുന്ന വിധം

വായു കടക്കാത്ത ജാറിൽ മത്തങ്ങ, ഏത്തയ്ക്ക, പപ്പായ (നല്ലതുപോലെ പഴുത്തത്) അരിഞ്ഞ് ചെറു കഷണങ്ങളാക്കി ഇടുക. ഇതിനുശേഷം, ശർക്കര പൊടിച്ച് ഒരു കപ്പ് വെള്ളത്തിൽ ലായനി ആക്കിയതിനു ശേഷം ജാർലേക്ക് ഒഴിക്കുക. ചെറുപയർ പൊടികൂടി ചേർത്തശേഷം ഇവയെല്ലാം നന്നായി ഇളക്കിയെടുക്കണം. അതിനു മുകളിലേക്ക് 5 മുട്ട പൊട്ടിച്ച് എല്ലാ ഭാഗത്തും വരത്തക്കവിധത്തിൽ ഒഴിക്കുക. ഇത് 20 ദിവസം അടച്ചു സൂക്ഷിക്കണം. 20 ദിവസം കഴിഞ്ഞ് അരിച്ചെടുത്ത് ഉപയോഗിക്കാം.

ഉപയോഗക്രമം

100 ml ഇഎം ലായനി ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് ഉപയോഗിക്കുക. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
FROM ONMANORAMA