ADVERTISEMENT

സംസ്ഥാന സർക്കാർ വീട്ടിലെ പച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാനായി 50 ലക്ഷം കുടുംബങ്ങൾക്ക് പച്ചക്കറി വിത്തുകളും തൈകളും വിതരണം ചെയ്യുന്നു. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിൽ ആവിഷ്കരിച്ചതാണ് "വീട്ടിലിരിക്കാം വിളവെടുക്കാം" പദ്ധതി. രണ്ടര ലക്ഷം വിത്തുപാക്കറ്റുകൾ തിരുവനന്തപുരം ജില്ലയിൽ വിതരണം ചെയ്യും. സന്നദ്ധപ്രവർത്തകർ, കുടുംബശ്രീ, ആശാ വർക്കേഴ്‌സ്, പഞ്ചായത്ത്–കോർപറേഷൻ വാർഡ് കൗൺസിലർമാർ എന്നിവരുടെ സഹായത്തോടെ സൗജന്യമായി ഓരോരുത്തരുടെയും വീട്ടിലെത്തിക്കാനാണ് തീരുമാനം. മാത്രമല്ല റേഷൻ കടകൾ വഴിയും വിത്തുവിതരണം നടത്തും. സർക്കാരിന്റെ സൗജന്യ റേഷൻ വിതരണം നടക്കുന്നതിനൊപ്പം വിത്തു വിതരണംകൂടി നടത്തുമ്പോൾ കൂടുതൽ ആളുകളിലേക്ക് പദ്ധതി എത്തിക്കാനാകുമെന്ന് തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ ഡോ. ടി.വി. രാജേന്ദ്രലാൽ പറഞ്ഞു.

വെണ്ട, പയർ, പാവൽ, ചീര തുടങ്ങി ഒരു അടുക്കളത്തോട്ടത്തിന് ആവശ്യമായ അഞ്ചിനം വിത്തുകളാണ് സൗജന്യമായി ലഭ്യമാക്കുന്നത്. കൃഷിവകുപ്പിനു കീഴിലുള്ള വെജിറ്റബിൾ ആൻ‍ഡ് ഫ്രൂട്ട് പൊമോഷൻ കൗൺസിലാണ് വിത്തുകളും തൈകളും നൽകുന്നത്. അടുത്തുള്ള കൃഷിഭവനിൽ ബന്ധപ്പെട്ടാലും വിത്തുകൾ വീടുകളിൽ എത്തിച്ചു നൽകാനുള്ള നടപടികൾ സ്വീകരിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com