ADVERTISEMENT

കൃഷി ചെയ്യാൻ മുന്നിട്ടിറങ്ങുന്ന പലരും തോറ്റു പിൻവാങ്ങുന്നതിന്റെ ഒരു കാരണം ചെടികളെ ബാധിക്കുന്ന രോഗങ്ങളാണ്. അതിൽ പ്രധാനിയാണ് ധ്രുതവാട്ടം. രണ്ടു തരത്തിൽ ഇത് സംഭവിക്കാം ഒന്ന് ബാക്ടീരിയ മൂലം രണ്ട് ഫങ്കസ് മൂലം.

രോഗം വരാതിരിക്കാൻ

രോഗം വരാതിരിക്കാൻ തടം ഒരുക്കുമ്പോൾ തന്നെ ശ്രദ്ധിക്കണം. പിഎച്ച് 6-7 ഇടയിൽ നിലനിർത്തണം. ഇതിനായി നിലം ഒരുക്കുന്നതിനു മുന്നേ കുമ്മായം വിതറണം. ജൈവവളങ്ങൾ അധികമായി ഉപയോഗിച്ചാലും പിഎച്ച് മാറും. അതിനാൽ ഇടയ്ക്കിടയ്ക്ക് കുമ്മായം ഇടുന്നത് നല്ലതാണ്. സ്യൂഡോമോണാസിൽ മുക്കി വിത്ത് നടുന്നതും തൈകൾ പറിച്ചു നടുമ്പോൾ വേരു സ്യൂഡോമോണാസ് ലായനിയിൽ മുക്കി നടുന്നതും രോഗപ്രധിരോധനത്തിന് നല്ലതാണ്. ഇടയ്ക്കിടയ്ക്കു സ്യൂഡോമോണാസ് ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയും സ്പ്രേ ചെയ്യുകയും ചെയ്യാം.

രോഗം മനസിലാക്കാൻ

ചെടികൾ വാടുമ്പോൾ മാത്രമാണ് വാട്ട രോഗങ്ങൾ മനസിലാക്കാനാകൂ. രോഗം വന്ന ചെടിയുടെ തണ്ട് അഴുകിയിട്ടുണ്ടെങ്കിൽ ബാക്ടീരിയ ൽ വാട്ടവും തടത്തിനോടു ചേർന്ന് വെള്ള പൂപ്പൽബാധയോടെ അഴുകൽ കാണപ്പെട്ടാൽ അത് ഫംഗൽ വാട്ടവും ആകാനാണ് സാധ്യത.

രോഗം വന്നുകഴിഞ്ഞാൽ

രോഗം വന്നുകഴിഞ്ഞാൽ സ്യൂഡോമോണാസ് ഉപയോഗിച്ചിട്ട് പ്രയോജനമില്ല. ഉയർന്ന ക്ഷമതയുള്ള ഫംഗിസൈഡുകൾ തന്നെ ഉപയോഗിക്കണം (ഇന്ന് കെമിക്കൽ അല്ലാത്ത നല്ല ഫംഗിസൈഡുകൾ ലഭ്യമാണ്). ഇതിനു സാധിച്ചില്ലെങ്കിൽ തൊട്ടടുത്തുള്ളതിലേക്ക് വ്യാപിക്കാതിരിക്കാൻ ചെടി പറിച്ചെടുത്ത് തടം വൃത്തിയാക്കണം.

പലപ്പോഴും ചെടികൾ നന്നായി വളർന്നു പൂവിട്ടു കായ്ക്കുന്ന ഘട്ടങ്ങളിൽ ആയിരിക്കും പെട്ടെന്ന് വാടിപ്പോകുന്നത്. അല്ലെങ്കിൽ ചീഞ്ഞു പോകുന്നത്. വളപ്രയോഗത്തിനും മറ്റുമായി ഒരുപാടു സമയവും പണവും മുതൽമുടക്കി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കർഷകൻ നിസഹായനാകുന്നു. പലപ്പോഴും നമുക്ക് എവിടെയാണ് പിഴച്ചതെന്നു പോലും പിടികിട്ടില്ല. കീടങ്ങളെയും സസ്യരോഗങ്ങളെയും കുറിച്ചുള്ള ശാസ്ത്രീയ ബോധം ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ചിലർ ഇവിടെവച്ച് മനം മടുത്തു കൃഷി അവസാനിപ്പിക്കുന്നു. (രോഗങ്ങൾക്കെതിരെ പൊടിക്കൈകൾ ഉപയോഗിച്ചിട്ടു കാര്യമില്ല. അങ്ങിനെ ചെയ്യുമ്പോൾ ചെടി നശിക്കുകയും കൃഷി മടുക്കുകയും ചെയ്യും).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com