500 രൂപയ്ക്കു തയാറാക്കാം ഒരു കുഞ്ഞു വെർട്ടിക്കൽ ഗാർഡൻ

HIGHLIGHTS
  • ചെടികൾ നടാൻ അവശ്യമായ പോട്ട് നിലവാരമുള്ളതായിരിക്കണം
vertical-garden
SHARE

സ്ഥലപരിമിതിയുള്ളവർക്കും ഉദ്യാനവും മതിലുമൊക്കെ ഭംഗിയായി അലങ്കരിക്കാൻ ആഗ്രിഹിക്കുന്നവർക്കും ലംബതോട്ടം അഥവാ വെർട്ടിക്കൽ ഗാർഡന് അനുയോജ്യമാണ്. ഇതിനൊക്കെ വലിയ തുക ആവില്ലേ എന്നു ചോദിക്കുന്നവർക്കായി പെരിന്തൽമണ്ണ സ്വദേശി സഫ്വാൻ കൂലാത്ത് കുറഞ്ഞ ചെലവിൽ എങ്ങനെ വെർട്ടിക്കൽ ഗാർഡൻ നിർമിക്കാമെന്ന് പങ്കുവയ്ക്കുന്നു. 

കുറഞ്ഞ ചെലവിൽ മനോഹരമായ ഒരു കുഞ്ഞു വെർട്ടിക്കൽ ഗാർഡൻ എങ്ങനെ തയാറാക്കാം? വളരെ ലളിതമായതും ചെലവ് കുറഞ്ഞതുമായ നിർമാണ രീതി ആയതിനാൽ ആരും ഒന്നു പരീക്ഷിച്ചു നോക്കും. ഉപയോഗശൂന്യമായ ചെറുതും വീതി കുറഞ്ഞതുമായ നാലു കഷ്ണം മരത്തടിയും 162 സെ.മീ. നീളവും 62 സെ.മീ. വീതിയുമുള്ള ഇരുമ്പ് നെറ്റുമാണ് ഫ്രെയിം ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടുള്ളത്. ഫ്രെയിം തയാറാക്കിയതിനു ശേഷം കറുത്ത പെയിന്റും പൂശി.

vertical-garden-2

ഇനി ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം ചെടികൾ നടാൻ അവശ്യമായ പോട്ട് ഗുണനിലവാരമുള്ളതായിരിക്കണം. മാർക്കറ്റിൽ 10 രൂപ മുതൽ 35 രൂപ വരെയുള്ള പോട്ടുകൾ ലഭ്യമാണ്. പോട്ടുകളിലേക്ക് ചകിരിച്ചോറ്, ചാണകപ്പൊടി, മണ്ണ് എന്നിവ ആവശ്യത്തിനു നിറച്ച് തൈകൾ നടുക. ഏതു കാലാവസ്ഥയിലും വളരുന്ന ചെടികളെ പ്രത്യേകം തിരഞ്ഞെടുക്കണം. പോട്ടുകൾ ഇഷ്ടാനുസരണം ഏതു രീതിയിലും വയ്ക്കാം.

ഏകദേശ 500 രൂപ ചെലവിലാണ് ചിത്രത്തിലുള്ളതുപോലെ കുഞ്ഞു വെർട്ടിക്കൽ ഗാർഡൻ തയാറാക്കിയിട്ടുള്ളത്.

English summary: Low Cost Vertical Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA