പുതുമണ്ണിനുണ്ട് പ്രത്യേക ഗന്ധം, ആരെയും ത്രസിപ്പിക്കുന്ന ഗന്ധം; കാരണം അറിയാം

HIGHLIGHTS
  • ഇംഗ്ലീഷിൽ ഇതിനെ Petrichor എന്നാണ് പറയുന്നത്
soil-smell
SHARE

പുതുമണ്ണിന്റെ ഗന്ധം അനുഭവിക്കുകയും അത് ഇഷ്ട്ടപ്പെടാത്തവരുമായി ആരും ഉണ്ടാകില്ല. അത്രയേറെ രസകരമായ ഗന്ധം മറ്റെന്തുണ്ട് അല്ലെ? അതേപോലെ എനിക്ക് വളരെ ഇഷ്ടമുള്ള ഒരു ഗന്ധമാണ് വൈക്കോലിന്റെ ഗന്ധം. പാലക്കാട് വയലുകളിലൂടെ പോകുമ്പോൾ ആ ഗന്ധം എന്നെ ത്രസിപ്പിക്കാറുണ്ട്. ചിലപ്പോൾ വൈക്കോലും കെട്ടി പോകുന്ന ലോറികൾക്ക് പിന്നാലെ ഡ്രൈവ് ചെയ്യുമ്പോഴും മൂക്ക് തുറന്നു പിടിക്കാറുണ്ട്. അത്രയേറെ ആനന്ദം തരുന്ന ഒരു ഗന്ധമാണത്.

അപ്പോൾ പുതുമണ്ണിന്റെ ഗന്ധം നിങ്ങളും ഇഷ്ടപ്പെടാതിരിക്കില്ല. ആംഗലേയത്തിൽ ഇതിനെ Petrichor എന്നാണ് പറയുന്നത്. വെള്ളത്തിനായി ദാഹിച്ചു നിൽക്കുന്ന മണ്ണിലേക്കു മഴത്തുള്ളികൾ വന്നുപതിക്കുന്നതോടെ ആ ഗന്ധം പരക്കുകയായി. ‌

വരണ്ടിരിക്കുന്ന മണ്ണിലേക്ക് ജലം പതിയുകയും ഉടൻതന്നെ മണ്ണില്‍ സുഷുപ്തിയിലായിരുന്ന ബാക്ടീരിയകൾ പട്ടാളക്കാർക്ക് ആജ്ഞ ലഭിച്ചതുപോലെ ഉടനടി എഴുന്നേറ്റ് പ്രവർത്തനം ആരംഭിക്കുകയും ചെയ്യുന്നതോടെ, അവയുടെ ശരീരത്തിൽനിന്നും പുറപ്പെടുന്ന ഒരു പദാർഥമാണ് Geosmin. ആക്ടിനോമൈസിറ്റ്സ് (actinomycetes) എന്നാണ് ഈ ബാക്ടീരിയയുടെ പേര്. ഇതാണ് ആ ഗന്ധം ഉണ്ടാക്കുന്നത്. കുനുകുനെ ചിനുചിനെ പെയ്യുന്ന മഴ വന്നുവീഴുമ്പോഴാണ് ഈ ഗന്ധം കൂടുതലായുണ്ടാവുക.

ചെറുതുള്ളികൾ അന്തരീക്ഷത്തിൽ തന്നെയുള്ള എയറോസോളി(Aerosol)നെയും വഹിച്ചു താഴോട്ടു പതിക്കുന്നു. അങ്ങിനെ സാവധാനം മണ്ണിലേക്ക് ഇറങ്ങുന്ന അതേനിമിഷം മണ്ണിലെ വൈറസുകളെയും ബാക്ടീരിയകളെയും ഉണർത്തി വിടുന്നു. മണ്ണിൽ വന്നു പതിക്കുമ്പോഴുണ്ടാകുന്ന തണുപ്പും ചൂടും തമ്മിലുള്ള പ്രവർത്തനത്തിന്റെ ഫലമായി ഉയരുന്ന ഒരു ചെറു നീരാവി പരിസരമാകെ പരക്കുകയും ചെയ്യുന്നു. അതാണ് പുതുമണ്ണിന്റെ ഗന്ധമായി നമുക്ക് അനുഭവപ്പെടുന്നത്.

രസകരമാണ് പ്രകൃതിയിലെ ഓരോ ചലനങ്ങളും. ഈ ചലനങ്ങളെല്ലാം അന്വേഷിച്ചിറങ്ങണം. അതുമൊരു രസമാണ്. നമ്മുടെ ചാൾസ് ഡാർവിൻ ബീഗിൾ യാത്രയ്ക്കായി ഇറങ്ങിയപ്പോൾ അങ്ങിനെയാണ് സംഭവിച്ചത്. അടഞ്ഞു കിടന്നിരുന്ന അറിവുകളുടെ സുഗന്ധങ്ങളുടെ കെട്ടുകളാണ് പ്രകൃതിയിൽ നിന്നും പുറത്തെടുത്തത്. പ്രകൃതിയിലെ അദ്ഭുതങ്ങൾ അനാവരണം ചെയ്യാൻ സാധിക്കും. അറിവിന്റെ സുഗന്ധങ്ങൾ അടഞ്ഞു കിടക്കുന്ന വാതായനങ്ങൾ അങ്ങിനെ തുറക്കുന്നതോടെ സുഗന്ധം നമ്മുടെ പരിസരമാകെ പരക്കുകയും ചെയ്യും.

ഫോൺ: 9447 462 134

English summary: Love the smell of wet earth after rain?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA