പച്ചക്കറികളിലെ കീടനാശിനി അവശിഷ്ടം നിയന്ത്രിക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം

HIGHLIGHTS
  • കായ് രൂപപ്പെട്ടതിനുശേഷം കീടനാശിനി പ്രയോഗം ഒഴിവാക്കുക
  • വേപ്പ് അധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം വർധിപ്പിക്കുക
vegetable-girl
SHARE

പച്ചക്കറികളിൽ കീടനാശിനി പ്രയോഗം കഴിഞ്ഞ് ഒരു നിശ്ചിത സമയത്തിനുശേഷം ചെടികളിലോ കായ്കളിലോ മണ്ണിലോ ചുറ്റുപാടുകളിലോ തങ്ങിനിൽക്കുന്ന കീടനാശിനിയെയും അവ വിഘടിച്ചുണ്ടാകുന്ന രാസവസ്തുക്കളെയും ചേർത്താണ് കീടനാശിനി അവശിഷ്ട വിഷാംശം എന്നു പറയുന്നത്. കീടനാശിനി അവശിഷ്ട വിഷാംശം കുറയ്ക്കാനുള്ള ശ്രമങ്ങൾ നടക്കേണ്ടത് രണ്ടു തലങ്ങളിലാണ്. വിളവെടുപ്പിനു മുമ്പ് ശ്രദ്ധിക്കണ്ട കാര്യങ്ങൾ, വിളവെടുപ്പിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

വിളവെടുപ്പിനു മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • ശുപാർശ ചെയ്യപ്പെട്ട ശരിയായ കീടനാശിനികൾ കൃത്യ അളവിലും യഥാസമയത്തും മാത്രം ഉപയോഗിക്കുക. ചെടികളിൽ, പ്രത്യേകിച്ച് പച്ചക്കറികളിൽ കായ് രൂപപ്പെട്ടതിനുശേഷം കഴിവതും കീടനാശിനി പ്രയോഗം ഒഴിവാക്കുക. 
  • ചെടികളിൽ കീടബാധ ഉണ്ടാകുന്ന ഭാഗങ്ങളിൽ കായ്കൾ, ഇളം തണ്ടുകൾ ലക്ഷ്യമാക്കി ആവശ്യത്തിനു മാത്രം കീടനാശിനി തളിക്കുക.
  • കീടനാശിനപ്രയോഗത്തിനും വിളവെടുപ്പിനും ഇടയ്ക്ക് നിശ്ചിത ഇടവേളകൾ നൽകുക.
  • അധികകാലം വിളകളിൽ തങ്ങിനിൽക്കുന്ന കീടനാശിനികൾ കഴിവതും ഒഴിവാക്കി വേഗം വിഘടിച്ചുപോകുന്ന പുത്തൻ തലമുറ കീടനാശിനികൾ ഉപയോഗിക്കുക.
  • ചെടികളിലെ കീടബാധ ആരംഭദശയിൽത്തന്നെ കണ്ടെത്താൻ കഴി​ഞ്ഞാൽ രാസ നിയന്ത്രണത്തിനു പകരം ജൈവ നിയന്ത്രണമാർഗങ്ങൾ അവലംബിക്കാം.
  • വേപ്പ് അധിഷ്ഠിത കീടനാശിനികളുടെ ഉപയോഗം വർധിപ്പിക്കുക.

English summary: Pesticide Residues in Fruits and Vegetables

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA