ADVERTISEMENT

ലംബ കൃഷി അഥവാ വെർട്ടിക്കൽ ഫാമിങ് അനുദിനം പ്രചാരമേറിവരുന്ന കാർഷിക രീതിയാണ്. നാളെയുടെ കൃഷി എന്നും ഈ രീതിയെ വിളിക്കാം. 2050ൽ ലോകജനസംഖ്യയിൽ 200 കോടിയുടെ വർധനയാണ് കണക്കാക്കുന്നത്. ജനസംഖ്യയിലുള്ള വർധന കൃഷി ഭൂമിയുടെ വിസ്തൃതി കുറയ്ക്കും. ആ സാഹചര്യത്തിൽ കുറഞ്ഞ സ്ഥലത്തുനിന്ന് കൂ‌ടുതൽ ഉൽപാദനം സാധ്യമാക്കേണ്ടാതായി വരും. ഈ സാഹചര്യത്തിലാണ് ഭാവിയുടെ കൃഷിരീതിയെന്ന് ലംബകൃഷിയെ ഗവേഷകർ വിളിക്കുന്നത്. 

പരിമിതമായ സ്ഥലമുള്ളവർക്ക് പരീക്ഷിക്കാവുന്ന കൃഷി മാർഗമാണ് വെർട്ടിക്കൽ ഫാമിങ്. വെള്ളത്തിനും വളത്തിനും പുറമേ സൂര്യപ്രകാശലഭ്യതകൂടി ഉറപ്പുവരുത്തിയാൽ പരിമിതമായ സ്ഥലത്തുനിന്ന് മികച്ച ഉൽപാദനം ഉറപ്പ്. 

വികസിത രാജ്യങ്ങളിൽ ചെലവേറിയ വെർട്ടിക്കൽ ഫാമിങ് രീതിയാണ് അനുവർത്തിക്കുന്നതെങ്കിൽ നമ്മുടെ അടുക്കളത്തോട്ടങ്ങളിൽ ചെലവ് കുറ‍ഞ്ഞ നാടൻ രീതികൾ മതിയാകും. 

വള്ളിയായി പടർന്നു കയറുന്ന ചെടികൾ കുത്തന്നെ പടർത്തി വളർത്തുന്ന രീതി ഏവർക്കും സുപരിചിതമാണല്ലോ. ലംബകൃഷിയുടെ ഏറ്റവും ലളിതമായ മാർഗവും ഇതുതന്നെ. രണ്ടു വശത്തു നാട്ടുന്ന തൂണുകളിൽ പ്ലാസ്റ്റിക് വലയോ, കയറോ കെട്ടി ചെടികൾ മുകളിലേക്കു വളർത്തുന്ന രീതിയാണ് മുകളിൽപ്പറഞ്ഞ ഈ ലളിതമായ മാർഗം. ഇത്തരം തൂണുകൾക്ക് കുറേക്കൂടി ഉറപ്പു വേണമെങ്കിൽ ജിഐ പൈപ്പുകൾ ഉപയോഗിക്കാം. ഉയരം പരമാവധി 7 അടിയാക്കി നിജപ്പെടുത്തിയാൽ വിളവെടുപ്പ് ആയാസരഹിതമാകും. 

സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്ത് 7 അടി ഉയരവും 10 അടി വീതിയുമുള്ള ഒരു ചട്ടം സ്ഥാപിച്ചാൽ 70 ചതുരശ്ര അടി കൃഷിയിടം ഉണ്ടാക്കിയെടുക്കാം. സ്ഥലപരിമിതിയുള്ളവർക്ക് അനായാസം വീട്ടിലേക്കുള്ള പച്ചക്കറി ഉൽപാദിപ്പിക്കാൻ ഇത് മതിയാകും. 

പ്ലാസ്റ്റിക് വലയ്ക്കു പകരം ചകിരിക്കയർ ഉപയോഗിച്ചു ലംബക്കൃഷിക്കുള്ള പന്തൽ തയാറാക്കിയാൽ പ്രകൃതിസൗഹൃദ പന്തലുമാകും. കിഴക്കോട്ട് ദർശനമുള്ള ലംബകൃഷിരീതിയാണ് സൂര്യപ്രകാശം ലഭിക്കാൻ ഏറ്റവും അനുയോജ്യം.

English summary: Vertical farming, Home Vegetable Garden Kerala, Kitchen Vegetable Garden In Kerala, Terrace Vegetable Garden In Kerala, Terrace Vegetable Garden Kerala, Vegetable Cultivation In Kerala, Vegetable Farming In Kerala, Vegetable Farming Kerala, Vegetable Garden At Home Kerala, Vegetable Garden In Kerala, Vegetable Garden Kerala, Vegetable Garden Of Kerala, Vegetable Gardening Ideas In Kerala, Vegetable Gardening In Kerala, Vegetable Plants In Kerala, Vegetable Production In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com