ADVERTISEMENT

പ്രധാനമായും ആലപ്പുഴ–എറണാകുളം ജില്ലകളിലെ പച്ചക്കറിക്കർഷകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്ന ജീവിയാണ് ആഫ്രിക്കൻ ഒച്ചുകൾ. രാത്രികാലങ്ങളിൽ കൂട്ടമായി ഇറങ്ങുന്ന ഇവ പച്ചക്കറികളുടെ ഇലകളും കായ്കളും പൂക്കളുമെല്ലാം തിന്നു നശിപ്പിക്കും. വലുപ്പമേറിയ ഇവയെ തിരഞ്ഞുപിടിച്ച് ഉപ്പ് വിതറി നശിപ്പിക്കുന്ന രീതിയാണ് ഇപ്പോൾ കർഷകർ സ്വീകരിക്കുന്നത്.  കുട്ടികളുടെ തലച്ചോറിനെ ബാധിക്കുന്ന ഈസ്നോഫിലിക് മെനഞ്ചൈറ്റിസ് എന്ന രോഗത്തിന്റെ വാഹകരാണ് ആഫ്രിക്കൻ ഒച്ചുകൾ. അതുകൊണ്ടുതന്നെ സുരക്ഷാമാർഗങ്ങളില്ലാതെ കൈകൊണ്ട് ഇവയെ പിടിക്കാൻ ശ്രമിക്കുന്നത് ശരിയായ രീതിയല്ല.

6 മാസത്തിനകം വളർച്ച പൂർത്തിയാക്കുന്ന ഒച്ചുകൾ ഏതാനും മാസത്തിനുള്ളിൽ ആയിരത്തിലധികം മുട്ടകളിടും. 10 വർഷം വരെ ആയുസുള്ള ഇവയക്ക് പ്രതികൂല കാലാവസ്ഥയിൽ 3 വർഷം വരെ തോടിനുള്ളിൽ കഴിയാനും സാധിക്കും. കൃഷിയിടത്തിൽ ഉപ്പ് വിതറി താൽക്കാലികമായി ഒഴിവാക്കാമെങ്കിലും പൂർണമായി നശിപ്പിക്കുക പ്രയാസം. എന്നാൽ, ഇവയെ കൂട്ടത്തോടെ പിടിച്ച് ഉപ്പ് വിതറി നശിപ്പിക്കുന്ന രീതി കർഷകർ സ്വീകരിക്കുന്നുണ്ട്. 

ഒച്ചിന്റെ ശരീരത്തിൽ ഉപ്പ് വീണാൽ എന്തു സംഭവിക്കും? വിഡിയോ കാണാം....

English summary: Control of giant African snail in horticultural crops

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com