ADVERTISEMENT

പ്ലാവ് ചെറുതായിരിക്കുകയും കൂടുതൽ ചക്ക ഉണ്ടാവുകയും അതിനനുസരിച്ച് പോഷക ലഭ്യത കുറയുകയും ചെയ്യുമ്പോൾ ചക്കയ്ക്കുള്ളിലെ വളർച്ചയ്ക്ക് വേണ്ടുന്ന പോഷക വിതരണം നടന്നെന്നു വരില്ല. ചെറിയ പ്രായത്തിൽ കൂടുതൽ ചക്ക ഉണ്ടാവുകയും പോഷക ലഭ്യത കുറയുകയും ചെയ്‌താൽ തടിയും ശാഖകളും വണ്ണം വയ്ക്കാതെവരും. അത് ഭാവിയിൽ കായ്കൾ ഉണ്ടാകുന്നതിനു ഭംഗം വരുത്തുകയും ചെയ്യും. 

ചിത്രത്തിലെ ചക്കയിൽത്തന്നെ ഉള്ളിൽ ചുളകൾ ചിലയിടങ്ങളിൽ രൂപപ്പെടാതിരുന്നതിനു കാരണവും ഈ പോഷകക്കുറവാണ്. അതായത് ചക്ക രൂപപ്പെടുമ്പോൾ ചുളകൾ രൂപപ്പെടുന്നതിനു മതിയായ പോഷകങ്ങൾ കുറഞ്ഞു എന്നുസാരം. അത് ചെടിയുടെ തടിയുടെ, ശാഖകളുടെ വളർച്ചയുമായി ബന്ധപ്പെട്ട ആരോഗ്യത്തിലും ഈ കുറവുകൾ സംഭവിക്കാം. പോഷകങ്ങൾ നൽകുന്നതോടൊപ്പം രണ്ടു ഗ്രാം ബോറാക്സ് പൊടിയും കൊടുക്കാൻ മറക്കരുത്. വൈകിക്കരുത്. പെട്ടെന്ന് തന്നെ വേണം.

കൂടുതൽ വിവരങ്ങൾക്ക്: വേണുഗോപാൽ മാധവ്, അൾട്രാ ഓർഗാനിക് ഫാം പ്രാക്ടീഷ്ണർ, മുറ്റത്തെ കൃഷി. ഫോൺ: 94474 62134

English summary:  Abnormal shape of jackfruit

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com