ADVERTISEMENT

? ഞാന്‍ ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകളില്‍നിന്നു വാങ്ങിയ തേങ്ങ കിളിര്‍പ്പിച്ച് െതെയാക്കി നട്ട് വളരെക്കാലമായെങ്കിലും കായ്ക്കുന്നില്ല. ഒരു നെല്ലിമരവും ഏറെക്കാലമായിട്ടും കായ്ക്കുന്നില്ല. 

അബ്ദുള്‍ സത്താര്‍, മാന്നാര്‍

തെങ്ങിനു കൃത്യമായ പരിപാലനം നല്‍കിയാലെ യഥാസമയം കായ്ഫലമുണ്ടാകൂ. മണ്ണ് പരിശോധിച്ചിട്ടു വേണം വളമിടാന്‍. മണ്ണില്‍ പുളിയുണ്ടെങ്കില്‍ ഒരു കിലോ കുമ്മായം നല്‍കണം. െജെവവളം (പച്ചില മുതല്‍ ചാണകപ്പൊടിവരെ) 25 കിലോ നല്‍കേണ്ടതാണ്. രാസവളങ്ങള്‍ ശുപാര്‍ശിത അളവില്‍ നല്‍കാം. മണ്ണില്‍ സൂക്ഷ്മ മൂലകങ്ങളുടെ കുറവുണ്ടെങ്കില്‍ അവയും വേണ്ടത്ര െകാടുക്കണം. സാധാരണയായി മഗ്നീഷ്യം സൾഫേറ്റ് എന്ന ദ്വിതീയ മൂലകം 500 ഗ്രാം, ബോറോൺ വളം 100 ഗ്രാം എന്നിവ വ്യത്യസ്ത സമയങ്ങളില്‍ നല്‍കണം. േവനലില്‍ കൃത്യമായി നനയ്ക്കുക.

ഉയരം കുറഞ്ഞ ഇനമാണെങ്കില്‍ ചെമ്പന്‍ ചെല്ലിയുടെ ആക്രമണത്തിനു സാധ്യതയേറും. തെങ്ങിന്റെ കൂമ്പു ഭാഗം തിന്നു നശിപ്പിക്കുന്നുണ്ടോ എന്നും നോക്കണം. ഉണ്ടെങ്കില്‍ കൃഷി വിദഗ്ധേനാടു ചോദിച്ച് നിയന്ത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്. തെങ്ങിനു നല്‍കുന്ന പോഷകങ്ങളുടെ ഫലം പ്രകടമാകുന്നത് രണ്ടര വര്‍ഷം കഴിഞ്ഞാണെന്നതു മറക്കരുത്. വളമിട്ടാലുടനെ ഫലം അറിയാനാവില്ല. എന്നാല്‍ സാവധാനം അതു ഫലം നല്‍കിത്തുടങ്ങും. 

നെല്ലി പൊതുവേ വരണ്ട കാലാവസ്ഥ ഇഷ്ടപ്പെടുന്ന വിളയാണ്. അതിനാല്‍ ക്രമാതീതമായ നന പുഷ്പിക്കലിനെ ബാധിക്കും. മിതമായി മാത്രം നനയ്ക്കുക. ചെടി പൂവിടുന്നതിന് എഗ് അമിനോ ആസിഡ് 5 മില്ലി ഒരു ലീറ്റര്‍ വെള്ളത്തില്‍ കലക്കി ഇലകളില്‍ തളിക്കാം. 

English summary: Fertilizing Coconut Palm Trees

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com