കി‌ഡ്നി സ്റ്റോൺ ഉണ്ടാകുന്നതിൽ ഈ പാവം തക്കാളി എന്തുപിഴച്ചു?

tomoto
SHARE

കിഡ്‌നി സ്റ്റോൺ ഉണ്ടാകുന്നതുമായി ബന്ധപ്പെട്ട് തക്കാളിയെ പ്രതിസ്ഥാനത്തു നിർത്തേണ്ടതുണ്ടോ? വേണ്ടേവേണ്ട എന്നതാണ് ഉത്തരം.

കിഡ്നി സ്റ്റോണിന്റെ പേരിൽ തക്കാളിയെ ഭയപ്പെടുന്നവരുണ്ട്. അങ്ങിനെയൊരു ചിന്ത വരാൻ കാരണം തക്കാളിയിൽ അടങ്ങിയിരിക്കുന്ന ഓക്സലേറ്റ്സ് (oxalates) ആണ്. അത്രയും വലിയ അളവിൽ ഈ മൂലകം അടങ്ങിയിട്ടുണ്ടെങ്കിൽ ലോകത്തെല്ലാവർക്കും കിഡ്‌നി സ്റ്റോൺ വരേണ്ടതല്ലേ? എന്നാൽ ഏകദേശം നൂറു തക്കാളി എടുത്താൽ അതിൽ ഏകദേശം 5 മില്ലി ഗ്രാം ഓക്സലേറ്റ്സ് മാത്രമേ കാണുകയുള്ളൂ. എന്നാൽ കിഡ്‌നി സ്റ്റോൺ വന്നവരോട് ഡോക്ടർമാർ ഒരു പരിധി വിട്ടു തക്കാളി കഴിക്കരുതെന്നേ പറയാറുള്ളൂ. ഈ വാക്കു കേട്ട് ഭയന്നായിരിക്കാം തക്കാളിപ്പേടി വന്നിട്ടുണ്ടാവുക.

കാത്സ്യം ഓക്സലേറ്റ്, മറ്റു പല സ്രോതസ്സുകളിൽ നിന്നും വരുന്ന ഓക്സലേറ്റ്സ്, യൂറിക് ആസിഡ്, സ്ട്രൂവൈറ്റ് സ്റ്റോൺ, സിസ്റ്റയിൻ സ്റ്റോൺ എന്നിവ വഴിയും കിഡ്‌നി സ്റ്റോൺ രൂപപ്പെടാമല്ലോ. ഈ കാരണം കൊണ്ടാണല്ലോ റെഡ് മീറ്റ് ഒഴിവാക്കാൻ പറയുന്നത്. എന്നുവച്ചു ലോകത്ത് റെഡ് മീറ്റ് കഴിക്കാതെയിരിക്കുന്നില്ലല്ലോ. അപ്പോൾ ഈ പാവം തക്കാളി എന്തുപിഴച്ചു? ഓക്സലേറ്റ്സ് കൂടുതൽ അടങ്ങിയ ബീറ്റ്, ചോക്കലേറ്റ്, പാലക്ക്, തേയില, മിക്ക വിത്തുകളും കഴിക്കാതിരിക്കണമല്ലോ.

ശരിയാണ് ഇവയിൽ ചില പദാർഥങ്ങൾ ചില പ്രത്യേക ശാരീരിക ഗുണദോഷങ്ങൾ, കോട്ടങ്ങൾ ഉള്ളവർക്ക് സാധ്യതകൾ മറ്റുള്ളവരെക്കാൾ അൽപം കൂടുതലായിരിക്കും. അതും ഓരോ വ്യക്തിയുടെയും ശാരീരിക പ്രകൃതങ്ങളും ഭക്ഷണ പാനീയ ശീലങ്ങളും അനുസരിച്ചിരിക്കും. ചില ശരീരം കാത്സ്യം ഓക്സലേറ്റ് ക്രിസ്റ്റലിനെ പുറംതള്ളാൻ കഴിയാത്ത തരത്തിലുണ്ട്. അത് ചില ശരീരങ്ങളിൽ ജന്മനാ ഉണ്ടായിരിക്കാം. അത് പാരമ്പര്യ പ്രത്യേകതയും ആയിരിക്കാം.

അപ്പോൾ പിന്നെ ചുരുക്കത്തിൽ എന്തായിരിക്കും പ്രശ്നം? ഒരു ശരീരത്തിലെ വിവിധങ്ങളായ ആരോഗ്യ പ്രശ്നങ്ങൾ, ചില പ്രത്യേക എൻസൈമുകളുടെ കുറവുകൾ, മെറ്റാബോളിക് പ്രശ്നങ്ങൾ എന്നിവയൊക്കെയാണ് കിഡ്‌നി സ്റ്റോൺ രൂപപ്പെടാൻ കാരണം. അങ്ങനെ വരുമ്പോൾ ഡോക്ടർമാർ വിശദമായി നിങ്ങളുടെ ശരീരത്തിലെ പ്രത്യേകതകൾ പരിശോധിച്ച ശേഷം ഭക്ഷണക്രമവും മരുന്നും മറ്റും നിർദ്ദേശിക്കുന്നു.

ഇന്ത്യക്കാർക്ക് ഈ അസുഖം വരാൻ കാരണം മോശമായ ഹൈഡ്രേഷൻ കാരണമാണെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. ശുദ്ധജലം ലഭിക്കാനില്ല എന്നത് ഒരു നിസ്സാര കാര്യമല്ല. കുടിവെള്ളം അത്രയും മോശമായതോ ഗുണമേന്മയോടെ ലഭിക്കുന്നില്ല എന്നതൊക്കെ കാരണമായി മാറുന്നുണ്ട്.

English summary: Can eating tomatoes cause kidney stones?

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA