ഞാൻ മഴമറയിലാണ് തക്കാളി കൂടുതലും കൃഷി ചെയ്യാറ്. ഇപ്പോൾ ചെയ്തിരിക്കുന്നത് ആപ്പിൾതക്കാളിയാണ്.
തടമെടുത്ത് കുമ്മായം വിതറി 10 ദിവസത്തിനു ശേഷം തടത്തിലേക്ക് ചാണകപ്പൊടി, കമ്പോസ്റ്റ്, കുറച്ചു ചകിരിച്ചോറ് എന്നിവ സംയോജിപ്പിച്ചത് ചേർത്ത് മൾച്ചിങ് ഷീറ്റ് വിരിച്ചു. മൾച്ചിങ് ഷീറ്റിൽ ഒന്നേകാൽ അടി അകലത്തിൽ ദ്വാരം ഇട്ട് വിത്തു പാകി. പറിച്ചുനടാൻ സമയം കിട്ടാത്തതിനാൽ നേരിട്ടു വിത്തിട്ട് കിളിർപ്പിച്ച് തൈ വളരുന്നതിനനുസരിച്ച് ചുവട്ടിൽ മണ്ണു ചേർത്തു. വേപ്പിൻപിണ്ണാക്കും കടലപ്പിണ്ണാക്കും ഒരു ദിവസം വെള്ളത്തിലിട്ടശേഷം നന്നായി നേർപ്പിച്ച് ചുവട്ടിൽ കൊടുത്തു. വേപ്പെണ്ണയും മീനെണ്ണയും കൂടി ലീറ്ററിന് ഒരു മില്ലി എന്ന രീതിയിൽ ചേർത്ത് സ്പ്രേ ചെയ്തു.
മഴമറയിൽ വെർട്ടിക്കൽ മോഡലിൽ വലകെട്ടി മുകൾ വശം പന്തലിടുന്ന രീതിയിലും വലകെട്ടി ചെടികൾ വളർന്നു വരുന്നതനുസരിച്ച് ചാക്കുനൂൽകൊണ്ട് വലയോടു ചേർത്തുകെട്ടി മുകളിലേക്ക് വളർത്തി പന്തലിൽ കയറ്റി തക്കാളി താഴേക്ക് പയറെക്കെ കായ്ച്ചു കിടക്കുന്നതു പോലെ കിടക്കണം. അതാണെന്റെ സ്വപ്നം...
കായ്കളും അതുപോലെ തന്നെ ചാക്കുനൂലിട്ട് കെട്ടി താങ്ങു കൊടുക്കണം. അല്ലെങ്കിൽ ഒടിഞ്ഞു പോകും.