ADVERTISEMENT

വ്യത്യസ്ത വിളകളുമായി ഒരു കർഷകൻ. മനുഷ്യ ഭക്ഷണത്തിനുള്ള ഉൽപന്നങ്ങൾ മാത്രമല്ല ഇവിടെ വിളയിക്കുന്നത് മൃഗങ്ങൾക്കുമുള്ള തീറ്റകൾ വരെ ശ്രീകുമാറിന്റെ കൃഷിയിടത്തിൽ സുലഭമാണ്. പത്തനംതിട്ട എഴുമറ്റൂർ കഞ്ഞിത്തോട്ട് ശ്രീകുമാർ സ്വന്തമായുള്ള 3 ഏക്കർ കൃഷിയിടത്തിലും പാട്ടത്തിനെടുത്ത 6 ഏക്കറിലുമാണ് ഈ വിളവിസ്മയം തീർത്തിരിക്കുന്നത്. 13-ാം വയസ്സിൽ അച്ഛനൊപ്പം സഹായത്തിന് കൃഷിയിലേക്കിറങ്ങിയ ശ്രീകുമാർ 43 വർഷമായി മുഴുവൻ സമയ കർഷകനാണ്. 

തണ്ണിമത്തൻ, സാലഡ് വെള്ളരി, പാവൽ, പടവലം, പയർ 48 മണിയൻ എന്നിവയാണ് പ്രധാന വിളകൾ. നേന്ത്രവാഴയിൽ സ്വർണമുഖിയടക്കം 7 ഇനങ്ങളും കൃഷി ചെയ്യുന്നു. കൂർക്കയും നിലക്കടലയും കൃഷി ചെയ്തിരുന്നു. 

വാഴയിൽ കാളിയും കദളിയും പൂവനും ചെങ്കദളിയും പാരമ്പര്യ ഇനവുമടക്കം 4 എക്കറിലാണ് കൃഷി. കിഴങ്ങുവർഗങ്ങളിൽ മരച്ചീനിയുടെ 3 ഇനങ്ങൾ, ചേന, ചേമ്പ്, വെള്ളക്കിഴങ്ങ്, മധുരക്കിഴങ്ങ് ഇങ്ങനെ നീളും. ചെറുനാരകം, കറിനാരകം, കമ്പിളി നാരകം, മാതളനാരകം എന്നിവയുമുണ്ട്. 7 ഇനം പപ്പായയും 3 ഇനം ഇഞ്ചിയും വിളവെത്തിയിട്ടുണ്ട്. 

പുരയിടത്തിലെ ഏറിയ പങ്കും ജൈവക്കൃഷിയാണ്. ചാണകവും ഗോമൂത്രവും പഞ്ചഗവ്യവും അത്യാവശ്യം എല്ലുപൊടിയും മണ്ണിര കംപോസ്റ്റും പച്ചിലകളും വളമായി നൽകുന്നു. ഇതോടൊപ്പം സ്വന്തം പശുക്കൾക്കായി 2 ഏക്കറിൽ തീറ്റപ്പുൽക്കൃഷി ചെയ്തിരുന്നത് ഇപ്പോൾ 3 ഏക്കറിലേക്ക് വ്യാപിപ്പിച്ചു. ഓസ്ട്രേലിയൻ റെഡ് നേപ്പിയർ, ഗ്രീൻ നേപ്പിയർ, സിഒ 3, സിഒ 4, സിഒ 5 തുടങ്ങിയവ ഉൾപ്പെടുന്നതാണ് തീറ്റപ്പുൽ കൃഷി. തീറ്റപ്പുൽ തണ്ടുകൾക്കും ആവശ്യക്കാർ ഏറെയാണെന്ന് ഈ കർഷകൻ പറയുന്നു. കൃഷിക്ക് ആവശ്യമായ ചാണകത്തിനുവേണ്ടി മൂന്നു പശുക്കളെയും വളർത്തുന്നുണ്ട്. അധികമുള്ള തീറ്റപ്പുല്ല് ആവശ്യക്കാർക്ക് വിൽക്കുന്നുമുണ്ട്. സമ്മിശ്ര കൃഷിയിലുടെ വ്യത്യസ്തനായ ഈ കർഷകന് ഒട്ടേറെ അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com