ADVERTISEMENT

പശുവിന്റെ ചാണകവും മൂത്രവും പാലും തൈരും നെയ്യും ഉചിതമായ അനുപാതത്തിൽ കൂട്ടിക്കലർത്തിയാൽ പ്രസ്തുത മിശ്രിതത്തിന് അത്ഭുതാവഹമായ ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നു തെളിഞ്ഞിട്ടുണ്ട്. വിളകളുടെ വളർച്ച കൂട്ടി വിളവ് വർധിപ്പിക്കുന്ന ഒരു ജൈവ ഹോർമോൺ എന്നതിനു പുറമെ നീരൂറ്റിക്കുടിക്കുന്ന കീടങ്ങളെ നിയന്ത്രിച്ചു കീടരോഗ പ്രതിരോധശേഷി കൈവരിക്കുന്നതിനും അത്യുത്തമമാണ് പഞ്ചഗവ്യം.

ഒരു ലീറ്റർ പഞ്ചഗവ്യം നിർമിക്കുന്ന രീതി 

  • ചാണകം – 500 ഗ്രാം
  • നെയ്യ് – 100 ഗ്രാം
  • ഗോമൂത്രം – 200 മി.ലീറ്റർ
  • പാൽ – 100 മി.ലീറ്റർ
  • തൈര് – 100 മി.ലീറ്റർ

ഒരു മൺകലത്തിൽ 500 ഗ്രാം ചാണകം, 100 ഗ്രാം നെയ്യ് എന്നിവ നന്നായി ചേർത്ത് ഇളക്കുക. കലത്തിന്റെ വായ് തുണികൊണ്ടു മൂടിക്കെട്ടി 24 മണിക്കൂർ നേരം തണലിൽ വയ്ക്കുക. പിന്നീട് ഇതിൽ 200 മി. ലീറ്റർ ഗോമൂത്രം ഒഴിച്ച് ഇളക്കി വയ്ക്കുക. തുടർന്നും നിത്യേന ഇളക്കുക.16–ാം ദിവസം 100 മി. ലീറ്റർ പാൽ 100 മി. ലീറ്റർ തൈര് എന്നിവകൂടി ചേർത്ത് ഇളക്കുക. 5 ദിവസം കഴിയുന്നതോടെ പഞ്ചഗവ്യം തയാർ. തൈ പ്രായത്തിലുള്ളവയ്ക്ക് പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ചും മുതിർന്ന വിളകൾക്ക് അഞ്ചിരട്ടി നേർപ്പിച്ചും നൽകാം.

English summary: How to Prepare Panchagavya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com