രാസവള–ജൈവവള പ്രയോഗത്തിൽ ഇടവേള ആവശ്യമുണ്ടോ?

fertilizer
Photo: encierro/ Shutterstock
SHARE

വളപ്രയോഗമെന്നാൽ ചെടികളുടെ ശരിയായ വളർച്ചയ്ക്ക് അവശ്യമൂലകങ്ങള്‍ എത്തിച്ചു നൽകലാണ്. ഇത് വേരിലൂടെയോ ഇലകളിലൂടെയോ ആവാം. ഖരരൂപത്തിലോ ദ്രാവകരൂപത്തിലോ ആവാം. മണ്ണിന്റെ ഭൗതിക–ജൈവഗുണങ്ങൾ വർധിപ്പിക്കുകയാണ്  മുഖ്യമായും ജൈവവളങ്ങളുടെ ധർമം. ഒപ്പം പരിമിത തോതിൽ രാസഗുണങ്ങളും മെച്ചപ്പെടുത്തും. അതിനു പക്ഷേ, വലിയ അളവിൽ നൽകേണ്ടതുണ്ട്. നിലം ഒരുക്കുമ്പോൾ കുമ്മായവസ്തുക്കൾ ചേർത്തിളക്കി രണ്ടാഴ്ചയെങ്കിലും കഴിഞ്ഞ് ജൈവവളങ്ങൾ ചേർക്കുന്നതാവും നല്ലത്. അതുകൊണ്ടാണ് അവയെ അടിസ്ഥാനവളങ്ങൾ അഥവാ അടിവളം എന്നു പറയുന്നത്. മൂലകസാന്ദ്രത കുറഞ്ഞ ജൈവവളങ്ങളായ ചാണകപ്പൊടി, കോഴിവളം, ആട്ടിൻകാഷ്ഠം, കരിയിലകൾ, പച്ചിലകൾ, പലതരം കമ്പോസ്റ്റുകൾ എന്നിവയോടൊപ്പം  മൂലകസാന്ദ്രത കൂടിയ ജൈവവളങ്ങളായ എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവയും ഈ ഘട്ടത്തിൽ നൽകാം. നൈട്ര‍ജൻ, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ തുടക്കത്തിൽതന്നെ ലഭ്യമാക്കുന്നതിനായി നിയന്ത്രിത അളവിൽ രാസവളങ്ങളും  അടിവളമായി നൽകാം. മണ്ണിന്റെ തരം, വിളയുടെ ദൈർഘ്യം  എന്നിവ അടിസ്ഥാനമാക്കി എൻപികെയും സൾഫർ, മഗ്നീഷ്യം, കാത്സ്യം എന്നിവയും പിന്നീട് പലതവണ മേൽവളമായി നൽകാം. മണ്ണൊരുക്കലിന്റെ പല ഘട്ടങ്ങളിലായി കുമ്മായവസ്തുക്കൾ, ജൈവവളങ്ങൾ, രാസവളങ്ങൾ എന്നിവ അതേ ക്രമത്തിൽ നൽകുക. വേണ്ടത്ര ആസൂത്രണത്തോടെയാവണം ഇത്. അത്യാവശ്യ ഘട്ടങ്ങളിൽ ജൈവ–രാസവളങ്ങൾ  ഒരുമിച്ചു നൽകുന്നതിൽ തെറ്റില്ല. പക്ഷേ, കുമ്മായപ്രയോഗവും ഏതു തരം വളപ്രയോഗവും തമ്മിൽ  നിർബന്ധമായും രണ്ടാഴ്ച ഇടവേള നൽകണം.

English summary: Mixing Manure with Chemical Fertilizers

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ടിവിയിൽ എന്നെ കണ്ടാൽ മോൻ ചാനൽ മാറ്റും

MORE VIDEOS
FROM ONMANORAMA