മഴക്കാല പച്ചക്കറിക്കൃഷിക്കു തൈകള്‍ ഉണ്ടാക്കാന്‍ നടപടി ആരംഭിക്കാം. നല്ല വിത്ത്, പ്രോ ട്രേ മിശ്രിതം, പ്രോ ട്രേകൾ എന്നിവ ശേഖരിക്കുക. ഏപ്രിൽ പകുതി പിന്നിട്ടതിനാൽ പ്രോട്രേകളിൽ വള്ളി വീശാത്ത മുളക്, വഴുതന, തക്കാളി തുടങ്ങിയവയുടെ തൈകൾ നടാം. വെണ്ട കൃഷിയിടത്തില്‍ നടുന്നതിന് 25 ദിവസം മുൻപേ പ്രോട്രേയിൽ നടാവൂ. വിഷുവിന് വിളവെടുപ്പു നടത്തിയ വേനൽക്കാല പച്ചക്കറികളെ തുടർന്നും പരിചരിച്ചാൽ അവ വിളവ് തുടർന്നും നൽകും. വേനൽക്കാലത്ത് പെരുകുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതിന് മഞ്ഞക്കെണി വയ്ക്കുക. ഇലയുടെ അടിയിൽ മരച്ചീനിയിലയിൽനിന്ന് ഉൽപാദിപ്പിക്കുന്ന ശ്രേയ 15 മില്ലി ഒരു ലീറ്റർ വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്യുക. 2 ദിവസത്തിനു ശേഷം ശക്തി/നന്മ ഇവയിൽ ഏതെങ്കിലും ഒന്ന് സ്പ്രേ ചെയ്യുക. 15 ദിവസത്തിൽ ഒന്ന് എന്ന പ്രകാരം ഇലയുടെ അടിയിൽ വേപ്പധിഷ്ഠിത സംയുക്തങ്ങൾ പ്രയോഗിക്കുന്നത് വെള്ളീച്ച, ഇലപ്പേൻ, മണലരി ആക്രമണം കുറയ്ക്കും.
വെള്ളരിവർഗ വിളകളിൽ ഉണ്ടായേക്കാവുന്ന ചവർണ പൂപ്പ്, മൃദുരോമ പൂപ്പ് എന്നിവ നിയന്ത്രിക്കുന്നതിന് ബാസില്ലസ് സബ്ടീലിസ് പ്രയോഗം സഹായിക്കും. പയർ തുടങ്ങിയ വിളകളെ ആക്രമിക്കുന്ന ചാഴിയെ അകറ്റുന്നതിന് മത്തിക്കഷായം എന്ന ഫിഷ് അമിനോ ആസിഡ് പ്രയോഗം നന്ന്. വെള്ളരിവർഗ വിളകളിൽ വേരി നോട് അടുത്തു നനച്ച ശേഷം വൈകുന്നേരം Entamopathogenic nematole (EPN) ലായനി പ്രയോഗിക്കുക.
English summary: Rainy season garden preparation