ADVERTISEMENT

ഒന്നോ രണ്ടോ വർഷത്തെ ആയുസ്സ് മാത്രമുള്ള ഗ്രോബാഗുകൾക്ക് പകരക്കാരെ കണ്ടെത്തിയതാണ് നെടുമങ്ങാട് സ്വദേശി ബൈജുവിന്റെ മട്ടുപ്പാവുകൃഷിയെ വ്യത്യസ്തമാക്കുന്നത്. ഉപയോഗശൂന്യമായ 20 ലീറ്റർ വാട്ടർകാനുകൾ കൃഷിക്ക് യോഗ്യമാക്കി ബൈജു. ഇതിനായി കാനുകളുടെ കഴുത്ത് മുറിച്ചുനീക്കിയാ ൽ മാത്രം മതിയെന്നു ബൈജു ചൂണ്ടിക്കാട്ടി. അതോടെ കാനുകളുടെ വായ്ഭാഗം വലുതാവും. 

baiju-terrace-5

പച്ചനിറത്തിൽ പെയിന്റ് പൂശി സുന്ദരമാക്കിയ കാന്‍ നടീൽമിശ്രിതം നിറച്ച ശേഷം മട്ടുപ്പാവിൽ നിരത്തി തൈകൾ നട്ടിരിക്കുന്നു. ചുവടു ഭാഗത്ത് ദ്വാരങ്ങളിട്ടിട്ടുണ്ട്. വെള്ളം വാർന്നുപോകാൻ അവ വേണം. 7 വർഷമായി ഇത്തരം കാനുകളിലാണ് പച്ചക്കറിവിളകളെല്ലാം തന്നെ. ഇനിയുമേറെക്കാലം ഇവയിൽ കൃഷി തുടരാനാവും. 

baiju-terrace-2

ഈ വീടിന്റെ 100 ച.മീ. മട്ടുപ്പാവിൽ പച്ചക്കറിക്കൃഷിക്ക് പരമാവധി ഇടം കണ്ടെത്താൻ ബൈജു ശ്രമിച്ചിട്ടുണ്ട്. ടെറസ്സിനു ചുറ്റുമുള്ള അരഭിത്തിയുടെ മീതേ ഓടുനിരത്തി കാനുകൾ വയ്ക്കാൻ സ്ഥലസൗകര്യം ഉറപ്പാക്കി. ഇതിനു പുറമേ ടെറസിലുടനീളം ഇഷ്ടിക നിരത്തിയും കാനുകൾ വച്ചിട്ടുണ്ട്. കാനുകളിലെ നടീൽമിശ്രിതം സ്വയം തയാറാക്കി. പന്തൽവിളകൾക്ക് പല രീതിയിലാണ് ഇടം കണ്ടെത്തിയത്. പാവലും പടവലവും പോലുള്ളവയ്ക്കായി മഴമറയുടെ മേൽഭാഗത്തേക്കു  ലംബമായി പ്ലാസ്റ്റിക് വല വലിച്ചുകെട്ടി‌. മത്തൻ, കുമ്പളം പോലുള്ളവ ടെറസ്സിനോടു ചേർന്നുള്ള ഓടുമേഞ്ഞ മേൽക്കൂര യിൽ വല വിരിച്ച ശേഷം പടർത്തി. തുള്ളിനനയും ഏർപ്പെടുത്തി. 

baiju-terrace

ബൈജുവിന്റെ മഴമറയും സവിശേഷമാണ്. രണ്ടു തട്ടുകളായി ഓവർലാപ് ചെയ്തു നിൽക്കുന്ന മേൽക്കൂരയാണിതിന്. രണ്ടു തട്ടുകൾക്കിടയിൽ വേണ്ടത്ര വെന്റിലേഷൻ സൗകര്യം. ചൂടുവായു ഉയർന്നുപൊങ്ങി ഇതിലൂടെ പുറത്തുപോകുന്നതിനാൽ മറ്റു മഴമറകളെ അപേക്ഷിച്ച് ചൂട് കുറവാണിതിൽ. സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ മട്ടുപ്പാവ് കർഷകനായി തെരഞ്ഞെടുക്കപ്പെട്ട ബൈജുവിന്റെ ടെറസ് നഗരക്കൃഷിക്ക് മികച്ച മാതൃകതന്നെ.

ഫോൺ: 8281297424

English summary: Gardening Hacks with Plastic Bottles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com