കായീച്ചയ്ക്കു ഫിറമോൺ കെണി; കൺഫ്യൂഷൻ വേണ്ട, ഉപയോഗിക്കേണ്ട രീതി മറക്കരുത്

HIGHLIGHTS
  • കായീച്ചകൾ ഇണ ചേരുന്നതിന് മുന്നോടിയായി പുറപ്പെടുവിക്കുന്ന ഗന്ധം കൃത്രിമമായി ഉണ്ടാക്കി ആണീച്ചകളെ ആകർഷിച്ച് കെണിയിൽ പെടു‌ത്തുകയാണ് ഇതിൽ
pheremone-trap
Pest management for crops using pheromone trap. Image credit: Alchemist from India/Shutterstock
SHARE

കായീച്ച ആക്രമണം മൂലം വെള്ളരിവർഗവിളകളിലെ ചെറിയ കായ്കൾ പൊഴിയുന്നതും ബാക്കി മൂപ്പെത്താതെ ചീയ്യുന്നതും പതിവാണ്. വൈകിയാണ് കീടാക്രമണമെങ്കിൽ വിളവെടുത്തു കഴിഞ്ഞും വിളനഷ്ടം സംഭവിക്കാം. ഇവയെ നിയന്ത്രിക്കാന്‍ ഏറ്റവും ഫലപ്രദമായ മാർഗമാണ് ഫിറമോൺ കെണി. കായീച്ചകൾ ഇണ ചേരുന്നതിന് മുന്നോടിയായി പുറപ്പെടുവിക്കുന്ന ഗന്ധം കൃത്രിമമായി ഉണ്ടാക്കി ആണീച്ചകളെ ആകർഷിച്ച് കെണിയിൽ പെടു‌ത്തുകയാണ് ഇതിൽ. തൽഫലമായി ഇണചേരൽ തടസ്സപ്പെടുകയും പുഴുക്കൾ ഉണ്ടാകാതെ വംശനാശം വരികയും ചെയ്യുന്നു. പൂവിടുന്നതിന് കുറഞ്ഞത് 21 ദിവസം മുൻപ് കെണി വയ്ക്കുകയും 2 ദിവസത്തിലൊരിക്കൽ ഈച്ചകളെ കെണിയിൽനിന്നു നീക്കി നശിപ്പിക്കുകയും ചെയ്യണം. ഫിറമോൺ കെണി കൃഷിയിടത്തിന്റെ മധ്യത്തിലല്ല, വശങ്ങളിൽ രണ്ട് എതിർകോണുകളിലായി വയ്ക്കുന്നതാണ് ഏറ്റവും ഫലപ്രദം. ഫിറമോണിന് മാസത്തോളം കാലാവധിയുണ്ട്. 

ആദ്യകാലങ്ങളിൽ ഫ്യൂറഡാൻ ചേർത്ത തീറ്റ കൊടുത്താണ് ഇവയെ നശിപ്പിച്ചിരുന്നത്. ആധുനിക ഫിറമോൺ കെണികളിലെ പാത്രത്തിൽ വെള്ളമെടുത്തശേഷം അതിൽ വെളിച്ചെണ്ണ ഒഴിച്ചാണ് ഇവയെ നശിപ്പിക്കുന്നത്. ഇതിലേക്കു വീഴുന്ന ചെല്ലിക്ക് പറക്കാനാകില്ല. വെള്ളത്തില്‍ അൽപം കള്ളിന്റെ മട്ടുകൂടി ഒഴിച്ചാൽ ആണീച്ചകളോടൊപ്പം പെണ്ണീച്ചകളും കെണിയില്‍ പെടും. ഈ വെള്ളം രണ്ടു ദിവസത്തിൽ ഒരിക്കൽ മാറ്റുന്നതാണ് ഏറ്റവും നല്ലത്. കായീച്ച ബാധിച്ച് കായ്കൾ കൃഷിയിടത്തിൽ കൊഴിഞ്ഞു വീണിട്ടുണ്ടെങ്കിൽ തടങ്ങള്‍ക്കു പുറത്തും അവിടെവിടെയായി അൽപം ഇപിഎൻ ലായനി ഒഴിക്കുന്നത് മണ്ണിലുള്ള സമാധിദശയെ നശിപ്പിക്കും. കായീച്ചകൾ മണം പിടിച്ച് ഒരു കി. മീ അകലെനിന്നുപോലും വിളകളിൽ എത്തുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതായാലും ഒന്നുറപ്പ്– ഫിറമോൺകെണി ഫലപ്രദമായി കായീച്ച നിയന്ത്രണം സാധ്യമാകും. ഓരോ തരം കീടത്തിനും വ്യത്യസ്ത ഫിറമോൺ കെണികളാണുള്ളത്.

English summary: How to use Pheromone trap in Vegetable Garden

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HOME GARDEN
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS