ADVERTISEMENT

അംഗപരിമിതിയിൽ തളരാതെ കൃഷികൊണ്ട് ജീവിതം തളിർപ്പിച്ച കർഷകനാണ് കരുനാഗപ്പള്ളി കുറ്റിപ്പുറം വിഷ്ണു ഭവനിൽ കൊച്ചു കുമാരസ്വാമി എന്ന എൻ.കുമാരൻ. സ്വന്തവും പാട്ടവുമായി രണ്ടേക്കറിലാണ് കുമാരന്റെ കൃഷി. തെങ്ങാണ് പ്രധാന വിള; മുടങ്ങാതെ വരുമാനം ലഭിക്കാനായി ഒട്ടേറെ ഇടവിളകളും. പതിനെട്ടാം വയസ്സിൽ ഇടമലയാറിൽവച്ചുണ്ടായ വാഹനാപകടത്തിലാണ് കൊച്ചു കുമാരസ്വാമിയുടെ കൈയ്ക്കു പരുക്കേറ്റത്. അന്നവിടെ തോട്ടത്തിൽ ജോലി നോക്കുകയായിരുന്നു. പിന്നീട് ചെന്നിത്തലയിൽ വച്ചുണ്ടായ ബസ് അപകടത്തിലും അതേ കൈയ്ക്കു സാരമായി പരുക്കേറ്റു. ശോഷിച്ച വലതു കൈകൊണ്ട് തുമ്പ താങ്ങി, ഇടതുകൈയ്ക്ക് ആയം കൊടുത്താണു കിളയ്ക്കുന്നത്. മിക്ക കൃഷിപ്പണികളും തനിയെ. കഠിന ജോലികൾക്കുമാത്രം കൂലിക്കാരെ വിളിക്കും

mixed-farming-2

ചേന, വെട്ടുചേമ്പ്, കാച്ചിൽ, ചെറുകിഴങ്ങ്, നനകിഴങ്ങ്, ഇഞ്ചി, മഞ്ഞൾ, കാന്താരി, കുരുമുളക്, പച്ചക്കറി, വാഴ തുടങ്ങി പലയിനം ഹ്രസ്വകാല വിളകൾ തെങ്ങിൻതോപ്പിൽ പരസ്പരം മത്സരിക്കാതെ വളരുന്നു. കപ്പയും ചേനയുമാണ് ഇടവിളകളിൽ മുഖ്യം. കപ്പ ആയിരം മൂടും, ചേന 500 മൂടുമുണ്ട്. കഴിഞ്ഞ സീസണിൽ 10 കിന്റൽ ചേന വിറ്റെന്ന് കുമാരസ്വാമി. കാച്ചിൽ വിളഞ്ഞത് രണ്ടര കിന്റലിലേറെ. ചേന വിളവെടുത്തു കഴിഞ്ഞാൽ പിന്നെ ചീരയാണ് കൃഷി. 

മുഖ്യ വിളയിൽനിന്ന് ആദായം കുറഞ്ഞാലും അനുബന്ധവിളകൊണ്ട് കരകയറാമെന്ന് കൊച്ചു കുമാരസ്വാമി. പരിചരണം എല്ലാ വിളകൾക്കും കൂടി ഒരുമിച്ചു മതി.  ജൈവവളങ്ങളാണു കൂടുതലും നൽകുന്നത്. മിതമായി മാത്രം രാസവളവും. കാലിവളം, എല്ലുപൊടി, കരിയില എന്നിവയാണ് കിഴങ്ങുവർഗങ്ങൾക്ക് പ്രധാനം. പച്ചക്കറികൾക്ക് വേപ്പിൻപിണ്ണാക്ക്, കടലപ്പിണ്ണാക്ക് എന്നിവയും നൽകും. തെങ്ങിന് ഉപ്പും ചാരവും കു മ്മായവും കൂടി വെട്ടി മൂടും. ഇടയ്ക്ക് രാസവളങ്ങളും നൽകും. നനകിഴങ്ങ്, ചെറുകിഴങ്ങ് എന്നിവ തെങ്ങിലേക്കു പടർത്തുകയാണു ചെയ്യുന്നത്.

mixed-farming-3

തഴവ കൃഷി ഓഫിസർ സോണിയയുടെ പിന്തുണ എപ്പോഴുമുണ്ട്. തഴവ കൃഷിഭവനു കീഴിലുള്ള ശ്രീരാമപുരം ചന്തയിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത്. ചെറുകിഴങ്ങിനു സീസണനുസരിച്ച് കിലോയ്ക്ക് 80 രൂപ മുതൽ 120 രൂപവരെ ലഭിക്കും. നനകിഴങ്ങിന് 60 രൂപയും വെട്ടുചേമ്പിന് 90 രൂപയും ശരാശരി വിലയുണ്ട്. ഫാം ഫ്രഷ് പച്ചക്കറികൾ നാട്ടുവഴികളിലൂടെ കൊണ്ടുനടന്ന് ഉപഭോക്താക്കൾക്കു നേരിട്ടു വിൽക്കുന്ന രീതിയുമുണ്ട്. 

ഫോൺ: 9447119369

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com