ആരും കൊതിക്കും ആപ്പിളും ഓറഞ്ചും; രണ്ടു സെന്റിലെ ഏദൻതോട്ടം ഓസ്ട്രേലിയയിൽ

Mail This Article
×
ആരും കൊതിക്കും പഴങ്ങൾക്കൊണ്ട് സമ്പന്നമാണ് ഓസ്ട്രേലിയൻ മലയാളിയാളിയായ ജോസിന്റെ വീട്ടുവളപ്പ്. ഓസ്ട്രേലിയയിലെ അഡ് ലെയ്ഡിലാണ് കട്ടപ്പനക്കാരനായ ജോസും കുടുംബവും താമസിക്കുന്നത്. ആപ്പിൾ, ഓറഞ്ച്, പേര, വാഴ എന്നുതുടങ്ങി ഒട്ടുമിക്ക ഫലവൃക്ഷങ്ങൾ ഈ വീട്ടുവളപ്പിൽ വളരുന്നു. ഒപ്പം ചെറിയ രീതിയിൽ പച്ചക്കറിക്കൃഷിയും കോഴിവളർത്തലുമുണ്ട്. കൃഷിക്കാവശ്യമായ വിത്തുകളെല്ലാം തന്നെ പ്രാദേശികമായിത്തന്നെ വാങ്ങിയിട്ടുള്ളതാണ്.
ഫലവൃക്ഷങ്ങൾക്കും മറ്റും വളമായി നൽകുന്നത് അടുക്കള അവശിഷ്ടങ്ങളുപയോഗിച്ചുണ്ടാക്കുന്ന കംപോസ്റ്റാണ്. കൃഷിയിടത്തിൽത്തന്നെ ഇതിനായി വലിയ ബാരൽ വച്ചിരിക്കുന്നു.
ഷിജു ജോർജ് പങ്കുവച്ച വിഡിയോ കാണാം
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.