ADVERTISEMENT

അനാഥരും ഉപേക്ഷിക്കപ്പെടുന്നവരുമായ വളര്‍ത്തു മൃഗങ്ങളെ സംരക്ഷിക്കുന്ന പ്രീതിക്ക് ഈയിടെയായി ഫോണ്‍കോളുകളുടെ പ്രവാഹമാണ്. മിക്കവര്‍ക്കും അറിയേണ്ടത് തങ്ങളുടെ അരുമകളെ, വിേശഷിച്ച് നായ്ക്കളെ സ്വീകരിക്കുമോയെന്നാണ്. ചിലര്‍ ഫോണ്‍ വിളിക്കാനൊന്നും മെനക്കെടാതെ തൃശൂരില്‍ പ്രീതി നേതൃത്വം നല്‍കുന്ന സന്നദ്ധസംഘടനയുടെ ഒാഫിസിനു മുന്നിലും അവര്‍ നടത്തുന്ന അനിമല്‍ െഷല്‍ട്ടറിനടുത്തും നായ്ക്കളെ ഉപേക്ഷിച്ചുപോകുന്നു. ലാബ്രഡോര്‍, ജര്‍മന്‍ ഷെപ്പേര്‍ഡ്, റോട്ട്് വെയ്്ലര്‍, ഗ്രേറ്റ് ഡെയിന്‍, പഗ് തുടങ്ങിയ മുന്തിയ ഇനങ്ങളാണ് ഇവയില്‍ നല്ല പങ്കും. 

 

പീപ്പിള്‍ ഫോര്‍ അനിമല്‍ വെല്‍ഫെയര്‍ സർവീസ സ്(PAWS) നടത്തുന്ന ഷെല്‍ട്ടറില്‍ ഇപ്പോള്‍ അറുപതിലേറെ നായ്ക്കളുണ്ട്. കാളകളും പശുക്കളുമടങ്ങിയ വളര്‍ത്തുമൃഗങ്ങളുമുണ്ട്. അപകടത്തില്‍പ്പെട്ടവയും പ്രായമായവയും ഉടമയില്ലാത്തവയുമാണ് വലിയ മൃഗങ്ങളില്‍ മിക്കവയും. എന്നാല്‍ അരുമകളില്‍ ഏറിയ കൂറും പല കാരണങ്ങളാല്‍ ഉപേക്ഷിക്കപ്പെട്ടവതന്നെ. അതേസമയം ഷെല്‍ട്ടറില്‍നിന്ന് അരുമകളെ ദത്തെടുത്തു വളര്‍ത്തുന്നവരുമുണ്ട്, എണ്ണത്തില്‍ കുറവാണെങ്കിലും. വന്ധ്യംകരണം നടത്തിയ ശേഷമാണ് ഇങ്ങനെ നായ്ക്കളെ െകെമാറുന്നത്. ബ്രീഡിങ് ബിസിനസുകാരെ ഒഴിവാക്കാനാണിതെന്നു പ്രീതി പറഞ്ഞു. സുമനസ്സുകളുടെ സഹായത്തോടെയാണ് പ്രീതി ഈ സ്ഥാപനം നടത്തിവരുന്നത്.

 

വ്യാപകമായ ബോധവല്‍ക്കരണം വഴി സ്വന്തം ആവശ്യത്തിനു ചേരുന്ന നായ ഇനങ്ങളെ തിരഞ്ഞെടുത്തു വളര്‍ത്താനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കുകയും അരുമകളെ സ്നേഹിക്കുന്ന സംസ്കാരം സമൂഹത്തില്‍ വളര്‍ത്തിയെടുക്കുകയും ചെയ്യുകയാണ് പ്രശ്നപരിഹാരമെന്നു പ്രീതി പറയുന്നു. നായയെ വളര്‍ത്താന്‍ െലെസന്‍സ് നേടുന്നവര്‍ നിര്‍ബന്ധമായും അവയ്ക്കു െമെക്രോ ചിപ്പ് ഘടിപ്പിക്കണമെന്നു വ്യവസ്ഥ ചെയ്യണമെന്നും അവര്‍ നിര്‍ദേശിക്കുന്നു. ഫോൺ: 9846030700

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com