ADVERTISEMENT

വിനോദത്തിനൊപ്പം ആദായവും നൽകുന്ന മേഖലകളിലൊന്നാണ് പക്ഷിവളർത്തൽ. ആദ്യകാലങ്ങളിൽ ബഡ്‌ജെറിഗാറുകൾ, ആഫ്രിക്കൻ ലവ് ബേർഡുകൾ പോലെ ചെറിയ ഇനം പക്ഷികൾക്കായിരുന്നു പ്രചാരമെങ്കിൽ ഇന്ന് തത്തവർഗങ്ങളിൽത്തന്നെ ആഫ്രിക്കൻ ഗ്രേയും കൊക്കറ്റൂവും മക്കാവുമൊക്കെ പക്ഷിപ്രേമികളുടെ ഏവിയറികളിൽ സ്ഥാനംപിടിച്ചിട്ടുണ്ട്. മോഹവിലയാണ് ഇവയ്ക്കെല്ലാം. അതുപോലെതന്നെ പരിചരങ്ങളിൽ ഏറെ ശ്രദ്ധിക്കാനുമുണ്ട്. പതിനായിരങ്ങളും ലക്ഷങ്ങളും നൽകി അരുമക്കിളികളെ വാങ്ങുമ്പോൾ അവയുടെ പരിചരണം എങ്ങനെയായിരിക്കണമെന്ന് അറിഞ്ഞിരിക്കണം. അല്ലാത്തപക്ഷം വലിയ നഷ്ടംതന്നെ സംഭവിച്ചേക്കാം.

അടയിരിക്കുന്ന പക്ഷികൾക്ക് ശരീരത്തിലെ നിർജലീകരണം തടയാൻ കഴിയുന്ന വിധത്തിലുള്ള ഭക്ഷണങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം. കാരറ്റ്, ആപ്പിൾ, ബീറ്റ്‌റൂട്ട്, പപ്പായ തുടങ്ങിയവ ചെറുതായി മുറിച്ചോ മുറിക്കാതെയോ നൽകാം. ഇതുകൂടാതെ സാധാരണ നൽകിവരുന്ന സീഡ് മിക്‌സും നൽകണം. കുടിക്കാനുള്ള വെള്ളത്തിൽ ഗ്ലൂക്കോസ് ഉൾപ്പെടുത്തുന്നത് അമ്മപ്പക്ഷിയുടെ ആരോഗ്യത്തിന് നല്ലതാണ്. ഗ്ലൂക്കോസ് അല്ലെങ്കിൽ കരിക്കിന്റെ വെള്ളവും നൽകാവുന്നതാണെന്ന് കേരളത്തിലെ പ്രമുഖ പക്ഷിബ്രീഡർമാരിലൊരാളായ വി.എം. രഞ്ജിത് പറയുന്നു. പക്ഷികളുടെ ഭക്ഷണക്രമവുമായി ബന്ധപ്പെട്ട് അദ്ദേഹം യുട്യൂബിൽ പങ്കുവച്ച വിഡിയോ കാണാം...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com