ADVERTISEMENT

"ഹോർമോൺ, ആന്റിബയോട്ടിക്, മാരക രാസവസ്തുക്കൾ, മന്തിന്റെ വെള്ളം. ഇവയൊക്കെ കൊടുത്തിട്ടാകും അല്ലെങ്കിൽ പിന്നെ എന്ത് കൊടുത്തിട്ടാ കോഴി ഇതുപോലെ വളരുന്നത്?" സാധാരണ ഉയരുന്ന ഒരു ചോദ്യം.

ഇത്തരം സംശയങ്ങൾ ഉയരുമ്പോൾ ഇറച്ചിക്കോഴി എന്താണെന്നറിയണം. അവയുടെ വളർച്ചയ്‍ക്കു കാരണം എന്താണെന്നറിയണം. അവയ്ക്ക് എന്തു തീറ്റയാണ് നൽകുന്നതെന്നറിയണം. അല്ലാതെ, ഊഹിച്ച് കഥകൾ മെനയുകയല്ല വേണ്ടത്.

രണ്ടുതരം തീറ്റ

രണ്ടു തരം തീറ്റയാണ് ഇറച്ചിക്കോഴികൾക്കു കൊടുക്കുന്നത്. പ്രോട്ടീൻ കൂടുതലും ഉർജം കുറവുമുള്ള  സ്റ്റാർട്ടർ തീറ്റ. ആദ്യത്തെ 5 ആഴ്ച വരെയാണ് സ്റ്റാർട്ടർ നൽകുക. അതുകഴിഞ്ഞ് കശാപ്പു വരെ ഊർജം കൂടുതലും, പ്രോട്ടീൻ കുറവുമുമുള്ള ഫിനിഷർ തീറ്റ.

തീറ്റയും വളർച്ചയും

ഒരു കോഴി 1 കിലോ 580 ഗ്രാം തീറ്റതിന്ന് 35 ദിവസംകൊണ്ട് 1.9 കിലോഗ്രാം തൂക്കവും, 1 കിലോ 700 ഗ്രാം തീറ്റ തിന്ന്  42 ദിവസം കൊണ്ട് 2.5 കിലോഗ്രാം തൂക്കവും വയ്ക്കുന്നു. ആദ്യത്തെ മൂന്നാഴ്ചക്കാലം 23 ശതമാനവും പിന്നീട്  20 ശതമാനവും പ്രോ‌ട്ടീൻ അടങ്ങിയ തീറ്റയാണ് നൽകുന്നത്.

തീറ്റയിലെ ഘടകങ്ങൾ പോഷകസമൃദ്ധം

മഞ്ഞച്ചോളം, ഗോതമ്പ്, അരി, റാഗി മുതലായ ധാന്യങ്ങളും നിലക്കടല, തേങ്ങാ, സൂര്യകാന്തി, എള്ള് എന്നിവയുടെ  പിണ്ണാക്കും മത്സ്യപ്പൊടിയും വിറ്റാമിൻ ധാതുലവണ മിശ്രിതവും ചേർത്താണ് തീറ്റ ഉണ്ടാക്കുന്നത്.

നാടൻ കോഴിയും ഇറച്ചിക്കോഴിയും

കൂടുതൽ തീറ്റ കഴിക്കുകയും മികച്ച തീറ്റപരിവർത്തനശേഷിയുള്ളതുമായ ഇനം കോഴികളെയാണ് ഇറച്ചിയാവശ്യത്തിനായി വികസിപ്പിച്ചെ‌ടുത്തിട്ടുള്ളത്. ആ വളർച്ച മുട്ടയാവശ്യത്തിനായി വളർത്തുന്ന നാടൻ കോഴികളിൽ ലഭിക്കില്ല. എത്ര മികച്ച തീറ്റ നൽകിയാലും അതിന്റെ വളർച്ച സാവധാനമായിരിക്കും. കഴിക്കുന്ന തീറ്റയുടെ പോഷകങ്ങൾ പൂർണമായി ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുകയുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com