മോഹൻലാലിന്റെ നായയ്ക്കും വ്യാജ ഗർഭം, കാരണം ഇതാണ്

HIGHLIGHTS
  • നായ്ക്കളിലും മുയലുകളിലും മിക്കപ്പോഴും വ്യാജഗർഭം ഉണ്ടാകാറുണ്ട്
dog
SHARE

വളരെ ഓമനിച്ചു വളർത്തുന്ന മൃഗങ്ങൾ പുതിയ തലമുറയ്ക്ക് ജന്മം കൊടുക്കാൻ തയാറാണെന്ന് അറിയുമ്പോൾ ഏതൊരു ഉടമയും സന്തോഷിക്കും. എന്നാൽ, ഗർഭത്തിന്റെ ലക്ഷണങ്ങൾ കാണിച്ചശേഷം തന്റെ അരുമമൃഗത്തിന് ഗർഭമില്ലാത്ത അവസ്ഥ വന്നാൽ ആർക്കാണ് സഹിക്കാൻ കഴിയുക? നായ്ക്കളിലും മുയലുകളിലും മിക്കപ്പോഴും ഇത്തരത്തിൽ വ്യാജഗർഭം അഥവാ കപടഗർഭം ഉണ്ടാകാറുണ്ട്. ഗർഭിണിയാണെന്ന രീതിയിൽ ശരീരം പുഷ്ടിപ്പെടുക, വയർ വീർക്കുക, അകി‌‌ടിൽ പാൽ വരുക തുടങ്ങിയ ലക്ഷണങ്ങൾ കപടഗർഭത്തിലും കാണിക്കും. ഇത്തരത്തിൽ കപടഗർഭം കാണിച്ചാൽ അത് ഒരു ബ്രീഡറെ സംബന്ധിച്ചിടത്തോളം വലിയ ബുദ്ധിമുട്ടാണ്. അങ്ങനെയുള്ള സാഹചര്യത്തിൽ എന്ത് ചെയ്യണമെന്ന് ഡോ. മരിയ ലിസ മാത്യു പറയുന്നു. സിനിമാതാരം മോഹൻലാലിന്റെ വീട്ടിലെ നായ്ക്കളെ പരിശോധിച്ച അനുഭവകഥയുമായി കോർത്തിണക്കിയാണ് ഡോക്ടർ നായ്ക്കളിലെ കപടഗർഭത്തെക്കുറിച്ച് സംസാരിക്കുന്നത്. വിഡിയോ കാണാം....

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA