ADVERTISEMENT

പരിശീലനം ലഭിച്ചാൽ ഏതു തല്ലിപ്പൊളിയും മിടുക്കനാകും. അതാണ് നായ്ക്കളുടെ പ്രത്യേക. ഓരോ ഇനത്തിനും പ്രത്യേകം പ്രത്യേകം സ്വഭാവമാണുള്ളത്. ലാബ്രഡോർ, പഗ്, ലാസ ആപ്സോ തുടങ്ങിയ ഇനങ്ങൾ കൂട്ടുകൂടാൻ ഇഷ്ടപ്പെടുമ്പോൾ ഡോബർമാൻ, റോട്ട് വെയ്‍ലർ, ബുൾ മാസ്റ്റിഫ് തുടങ്ങിയവ ഗൗരവക്കാരാണ്. കൈയിലിരിപ്പും അത്ര വെടിപ്പുള്ളതല്ല. പലപ്പോഴും സിംഗിൾ മാസ്റ്ററെ മാത്രം ഇഷ്ടപ്പെടുന്ന ഇവരെ പരിശീലനമില്ലാതെ കൈകാര്യം ചെയ്യാനും കഴിയില്ല.

നായ്ക്കളിൽത്തന്നെ ഏറ്റവും കുപ്രസിദ്ധി നേടിയ ഇനമാണ് റോട്ട് വെയ്‍ലർ. പലരെയും ആക്രമിച്ചതുതന്നെയാണ് കാരണം. കൃത്യമായ ശ്രദ്ധയോ കരുതലോ പരിശീലനമോ ഇല്ലാത്തതിനാലാണ് ഇവർ അക്രമസ്വഭാവത്തിലേക്ക് പോകുന്നത്. പരിശീലനം നൽകുകയും അവയോടൊപ്പം കളിക്കാൻ അവസരമുണ്ടാക്കുകയും ചെയ്താൽ ഏതൊരു നായയെയും മിടുക്കരാക്കിയെടുക്കാൻ കഴിയുമെന്ന് ശ്വാനപരിശീലകനായ സാജൻ സജി സിറിയക് പറയുന്നു. അദ്ദേഹത്തിന്റെ മക്കളായ അനറ്റും അന്നയും മെക്ലിൻ എന്ന ഡോബർമാൻ നായയ്ക്കൊപ്പം കളിക്കുന്ന വിഡിയോ അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പരിശീലനമുള്ള നായയുടെയും പരിശീലനമില്ലാത്ത നായയുടെയും പ്രത്യേകതകളാണ് അദ്ദേഹം ആ വിഡിയോയിലൂടെ നൽകുന്ന സന്ദേശം.

വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com