sections
MORE

യഥാർഥ കൊമ്പന്മാർ തോറ്റുപോകും ഈ 'കൊമ്പന്റെ' മുന്നിൽ

HIGHLIGHTS
  • ടെക്സാസ് ലോങ്ഹോൺ ഇനത്തിൽപ്പെട്ട കാളയാണ് ബക്കിൾഹെഡ്
  • പതിന്നാലുവയസുകാരി മാർസെല ഗോൺസേൽസ് ആണ് ഉടമ
bucklehead-2
SHARE

ഏറ്റവും നീളം കൂടിയ കൊമ്പുകളുള്ള മൃഗം എന്ന റെക്കോർഡ് അമേരിക്കയിലെ ആറു വയസുള്ള ബക്കിൾഹെഡ് എന്ന കാളയ്ക്കാണ്. ഇരു വശത്തേക്കും നീണ്ടുനിൽക്കുന്ന ബക്കിൾഹെഡിന്റെ കൊമ്പുകളുടെ അഗ്രങ്ങൾ തമ്മിലുള്ള അകലം 11 അടിയും 1.8 ഇഞ്ചുമാണ്. ആറു വയസുള്ള പോഞ്ചോ എന്ന കാളയുടെ റെക്കോർഡാണ് ബക്കിൾഹെഡ് ഏതാനും ദിവസങ്ങൾക്കു മുമ്പ് മറികടന്നത്. പോഞ്ചോയുടെ കൊമ്പുകളുടെ നീളം 10 അടിയും 7.8 ഇഞ്ചുമായിരുന്നു.

ടെക്സാസ് ലോങ്ഹോൺ ഇനത്തിൽപ്പെട്ട കാളയാണ് ബക്കിൾഹെഡ്. ടെക്സാസ് സ്വദേശിനിയായ പതിന്നാലുവയസുകാരി മാർസെല ഗോൺസേൽസ് ആണ് ബക്കിൾഹെഡിന്റെ ഉടമ. ബക്കിൾഹെഡിനെ മാർസെലയ്ക്ക് ലഭിച്ചതിലും ഒരു കഥയുണ്ട്. ഏകദേശം അഞ്ചു വർഷം മുമ്പ് ഒരു പ്രദർശനത്തിൽ നറുക്കെടുപ്പിലൂടെയാണ് ബക്കിൾഹെഡ് എന്ന കാളക്കുട്ടിയെ മാർസെലയ്ക്ക് ലഭിക്കുന്നത്. അന്ന് കാളക്കുട്ടിക്ക് ആറു മാസം മാത്രമായിരുന്നു പ്രായം. 

bucklehead-1
മാർസെലയും സഹോദരൻ ലിയാൻഡ്രോയും ബക്കിൾഹെഡിനൊപ്പം

നീളമേറിയ കൊമ്പുള്ളതിനാൽ മാർസെലയും സഹോദരൻ ലിയാൻഡ്രോയും ബക്കിൾഹെഡിനെ നിരവധി പ്രദർശനങ്ങളിൽ എത്തിക്കാറുണ്ട്. ഒരു വർഷം 12–15 പ്രദർശനങ്ങളിൽ മൂവരും പങ്കാളികളാകും. 

ബക്കിൾഹെഡിന്റെ കൊമ്പുകളുടെ നീളം അളക്കുന്ന വിഡിയോ കാണാം.

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA