ADVERTISEMENT

ലോകത്തിലെ ഏറ്റവും വലിയ കാളയെന്ന ബഹുമതി ഫെറ്റാഡ് എന്ന കാളയ്ക്കാണ്. ഫ്രാൻസിൽ ഉരുത്തിരിഞ്ഞ മെയ്ൻ അൻജോ എന്ന ഇനത്തിൽപ്പെട്ടതാണ് ഫെറ്റാഡ്. 2016ലെ പാരിസ് അന്താരാഷ്‍ട്ര കാർഷിക പ്രദർശനത്തിൽ ഫെറ്റാഡ് എത്തുമ്പോൾ അഞ്ചര വയസായിരുന്നു പ്രായം. 1950 കിലോഗ്രാം തൂക്കമുണ്ടായിരുന്ന ഫെറ്റാഡ് ലോകത്തിലെ ഏറ്റവും തൂക്കമുള്ള കാള എന്ന റെക്കോർഡ്  സ്വന്തം പേരിൽ കുറിച്ചാണ് പ്രദർശനനഗരി വിട്ടത്. 

ഏറെ പ്രത്യേകതകളുള്ള ഇനം

വടക്കുപടിഞ്ഞാറൻ ഫ്രാൻസിൽ ഉരുത്തിരിഞ്ഞുവന്ന ഇനമാണ് മെയ്ൻ അൻജോ ഇനം കന്നുകാലികൾ. മികച്ച തീറ്റപരിവർത്തനശേഷിയും മികച്ച പാലുൽപാദനവുമാണ് ഇക്കൂട്ടരുടെ പ്രധാന ഗുണങ്ങൾ. കരുത്തുറ്റ മസിലുകളും ചുവപ്പു നിറത്തിലുള്ള ശരീരത്തിൽ വെളുത്ത പൊട്ടുകളും പ്രത്യേകതകളാണ്. 

ഇന്ന് ഫ്രാൻസിൽ മാത്രമല്ല അമേരിക്ക, കാനഡ, ന്യൂസിലൻഡ്, യുകെ എന്നിവിടങ്ങളിലും മെയ്ൻ അൻജോ കന്നുകാലികൾ ഏറെയുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com