ADVERTISEMENT

ആറ്റുനോറ്റു വളർത്തിയ പക്ഷികൾ മുട്ടയിടുമ്പോൾ അവയെ പരിപാലിക്കുന്നവന്റെയുള്ളിൽ ഒരായിരം ലഡു പൊട്ടും. എന്നാൽ, ആ മുട്ടകളിൽനിന്ന് കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങണമെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. കാരണം പക്ഷികളുടെ മുട്ട വിരിയുന്നതിന് ചില ഘടകങ്ങൾ കൂടി അനുകൂലമാകണം. അവ ഏതൊക്കെയെന്ന് നോക്കാം.

  1. ഒരേ അച്ഛനും അമ്മയ്ക്കും വിരിഞ്ഞ കുഞ്ഞുങ്ങൾ തമ്മിൽ ജോഡി ആകുമ്പോൾ (ഇൻബ്രീഡിങ് അഥവാ അന്തർപ്രജനനം). 
  2. ഒരു വർഷം തികയാതെ ബ്രീഡ് ചെയ്യിക്കുമ്പോൾ (ഓരോ ഇനത്തിനും വ്യത്യാസപ്പെട്ടിരിക്കും).
  3. കാലാവസ്ഥ (അന്തരീക്ഷത്തിലെ ഈർപ്പം കൂടുമ്പോഴും കുറയുമ്പോഴും, ചൂട് കൂടുമ്പോൾ).
  4. ശരിയായ ഇണചേരൽ അല്ലെങ്കിൽ (നാച്ചുറൽ ബോണ്ടിങ് നല്ലത്).
  5. വിരശല്യം.
  6. മുട്ടയിടാനായി നൽകുന്ന പെട്ടികളുടെ വലുപ്പം (പക്ഷികളുടെ വലുപ്പത്തിനനുസരിച്ചുള്ള പെട്ടികൾ വേണം).
  7. കൂട്ടിൽ വച്ചുകൊടുക്കുന്ന കമ്പുകളുടെ വലുപ്പത്തിനു വരെ മുട്ട വിരിയുന്നതിൽ പ്രധാന പങ്കുണ്ട്.
  8. ഭക്ഷണത്തിൽ അടങ്ങിയിരിക്കുന്ന ധാതുലവണങ്ങളുടെ കുറവ്. 
  9. കൂടിരിക്കുന്ന സ്ഥലത്ത് പക്ഷികൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് (സ്വകാര്യത വേണം) ഉണ്ടായാലും മുട്ടകൾ വിരിയാതെ വരാം. 
  10. 2 പെൺപക്ഷികൾ തമ്മിൽ ജോടിയായി അവ ഇടുന്ന മുട്ടകൾ (ഏഴിൽ കൂടുതൽ മുട്ടകൾ) ആയാലും വിരിയില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com