ADVERTISEMENT

ബാഹ്യപ്രകൃതിയും സ്വഭാവ സവിശേഷതകളും അടിസ്ഥാനമാക്കി ലിംഗനിര്‍ണ്ണയം നടത്തുന്ന രീതികളുടെ  പരിമിതികള്‍ ഒഴിവാക്കാന്‍ സഹായിക്കുന്ന രണ്ട് മാര്‍ഗങ്ങളാണ് എന്‍ഡോസ്‌കോപ്പിയും  (Endoscopy), ഡിഎന്‍എ ലിംഗനിര്‍ണ്ണയവും (DNA Sexing). എന്‍ഡോസ്‌കോപ്പ് ഉപയോഗിച്ച് സര്‍ജിക്കല്‍ രീതിയില്‍  പ്രത്യുത്പാദന അവയവങ്ങള്‍ നേരിട്ട് നിരീക്ഷിച്ച് ലിംഗനിര്‍ണ്ണയം നടത്തുന്ന രീതിയാണ് ആദ്യത്തേത്. പക്ഷേ അനസ്തീഷ്യയും, സര്‍ജറിയുമൊക്കെ ആവശ്യമായതിനാല്‍ ഈ മാര്‍ഗ്ഗത്തിന് പ്രചാരം കുറവാണ്. മാത്രമല്ല പ്രായപൂര്‍ത്തിയെത്തിയ  പക്ഷികളിലെ ഈ മാര്‍ഗ്ഗം ഫലപ്രദമാകൂ എന്നുള്ളതും ഓര്‍ക്കണം.  

ഡിഎന്‍എ ലിംഗനിര്‍ണ്ണയമാണ് ഇന്ന് പക്ഷിപ്രേമികളുടെ ഇടയില്‍ ഏറ്റവും പ്രചാരമുള്ളതും സ്വീകരിക്കപ്പെട്ടതുമായ മാര്‍ഗ്ഗം.  ഏത് പ്രായത്തിലുള്ള പക്ഷികളിലും ഇത് ഉപയോഗിക്കാമെന്നതിനാല്‍ പക്ഷിക്കുഞ്ഞുങ്ങളെ ചെറുപ്പത്തിലേ ലിംഗനിര്‍ണ്ണയം നടത്തി ഇണകളാക്കി വളര്‍ത്താം. വിപണിയിലെ ഏറെ പ്രിയങ്കരമായ തത്തയിനങ്ങളായ മക്കാ തത്തകള്‍, കൊന്യൂര്‍,  കൊക്കറ്റൂ, ആഫ്രിക്കന്‍ ഗ്രേ പാരറ്റ്, ആമസോണ്‍ തുടങ്ങിയ തത്തകളുടെ ലിംഗനിര്‍ണ്ണയം ഈ വിധത്തിലാകും കൃത്യമായി നടത്താന്‍ കഴിയുക. തൂവലുകള്‍, ഒരു തുള്ളി രക്തം, വിരിഞ്ഞിറങ്ങിയ ഉടനെയുള്ള മുട്ടത്തോട് എന്നിവയാണ് ഡിഎന്‍എ സെക്‌സിങ്ങിന് ഉപയോഗിക്കുന്നത്.  പക്ഷികളുടെ നെഞ്ച് ഭാഗത്ത് നിന്ന് ശേഖരിക്കുന്ന ഇടത്തരം വലിപ്പമുള്ള തൂവലുകള്‍ ഉപയോഗിക്കാം.  പൊഴിച്ചിടുന്ന തൂവലുകള്‍ ഉപയോഗിക്കരുത്.  പക്ഷിയുടെ നഖം മുറിച്ചോ, വിരലില്‍ കുത്തിയോ ശേഖരിക്കുന്ന രക്തം പ്രത്യേക കാര്‍ഡില്‍ വീഴിച്ച് ഉണക്കിയശേഷം പരിശോധനയ്ക്ക് അയയ്ക്കാം.  

വിരിഞ്ഞിറങ്ങി 3-4 മണിക്കൂറിനുള്ളില്‍ ശേഖരിക്കുന്ന മുട്ടത്തോടുകള്‍ (ഉള്ളിലെ സ്തരത്തില്‍ ചെറിയ രക്തക്കുഴലുകളും അവയില്‍ രക്തവും ഉണ്ടാകും) പരിശോധനക്ക് അയയ്ക്കാം. ഇത്തരം വസ്തുക്കള്‍ കൊറിയറില്‍ അയച്ചു കൊടുത്താല്‍ പല  സ്വകാര്യ ലാബുകളും ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പരിശോധനാഫലം അറിയിക്കും.  ഡിജിറ്റല്‍ സര്‍ട്ടിഫിക്കേറ്റുകളും, സര്‍ട്ടിഫിക്കേറ്റ് പരിശോധന സൗകര്യമൊക്കെ വാഗ്ദാനം ചെയ്യുന്ന ലാബറട്ടറികളുമുണ്ട്. വിശ്വസ്തരായ പക്ഷി ബ്രീഡര്‍മാര്‍ അവരുടെ പക്ഷികളെ വിപണനം ചെയ്യുന്നത് ഡിഎന്‍എ സെക്‌സിങ്ങിന്റെ സര്‍ട്ടിഫിക്കറ്റ് കൂടി നല്‍കിയാണ്.  99.9 ശതമാനം വരെ കൃത്യമായ ഫലമാണ് ഈ വഴി ലഭിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com