ADVERTISEMENT

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 3

ബിഹാറിലെ വടക്കൻ ജില്ലകളിൽ കണ്ടുവരുന്ന ചെറിയ ഇനം കന്നുകാലി. ഇന്ത്യക്കും നേപ്പാളിനും ഇടയിലുള്ള ഭാഗത്താണ് ഇവയെ കണ്ടുവരിക.  ഹരിയാന കന്നുകാലികളുമായി സാമ്യമുള്ള ഇവയുടെ കാളകളെ വണ്ടിവലിക്കുന്നതിനായിട്ടായിരുന്നു പ്രധാനമായും ഉപയോഗിച്ചിരുന്നത്. ഏത് കാലാവസ്ഥയുമായി ഇണങ്ങുന്ന ഇനം. വണ്ടിവലിക്കാൻ ഉപയോഗിക്കുന്ന ഇനം കന്നുകാലികളിൽ മറ്റുള്ളവയെ അപേക്ഷിച്ച് മെച്ചപ്പെട്ട പാലുൽപാദനം ഇവയ്ക്കുണ്ട്. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലുള്ള കാലത്ത് ബിഹാറിൽ ഏറെ പ്രചാരമുള്ള കന്നുകാലിയിനമായിരുന്നു ബച്ചോർ. 

തവിട്ട്, തവിട്ട് കലർന്ന വെള്ള നിറങ്ങളിലാണ് ബച്ചോർ കന്നുകാലികൾ കാണപ്പെടുക. ചെറിയ കഴുത്തും ഉറച്ച പേശികളുള്ള മുതുകും പരന്ന പിൻഭാഗവും ഇവയുടെ പ്രത്യേകതകളാണ്. ഇടത്തരം വലുപ്പമുള്ള കൊമ്പുകളാണുള്ളത്. വിശ്രമമില്ലാതെ ദീർഘനേരം പണിയെടുക്കാൻ ഇവർക്കുകഴിയും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com