ADVERTISEMENT

ഒറിജിനൽ ജേഴ്‌സി കന്നുകാലികളിൽനിന്ന് സെലക്‌‌ടീവ് ബ്രീഡിങ് വഴി ഉരുത്തിരിച്ചെടുത്തിട്ടുള്ളതാണ് മിനിയേച്ചർ ജേഴ്‌സികൾ. 1850ൽ ബ്രിട്ടീഷിൽനിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്‌ത ജേഴ്‌സി കന്നുകാലികളെയും നാടൻ കുള്ളൻ ഇനം കന്നുകാലികളെയും തമ്മിൽ ഇണചേർത്താണ് മിനിയേച്ചർ അഥവാ കുള്ളൻ ജേഴ്‌സിയിനത്തെ ഉരുവാക്കിയത്. 

1800കളിൽ അമേരിക്കയിലേക്ക് ആദ്യമായി എത്തിച്ച ജേഴ്‌സികളിക്കാളും ഉയരം കുറഞ്ഞവയാണ് (2–3 ഇഞ്ച് കുറവ്) ഇന്ന് ലോകത്താകമാനമുള്ള ജേഴ്‌സിപ്പശുക്കൾ. 

ഒരു ചെറിയ കുടുംബത്തിനാവശ്യമായ പാലുൽപാദിപ്പിക്കാൻ ചെറിയ പശുക്കൾക്കാകും എന്നതിനാൽ മെച്ചപ്പെട്ട പാലുൽപാദനമുള്ള കുള്ളൻ പശുക്കൾക്ക് പ്രചാരമേറെയുണ്ട്. എങ്കിലും, വാണിജ്യാടിസ്ഥാനത്തിൽ വലിയ ഇനം ജേഴ്‌സിപ്പശുക്കളെയാണ് പാലുൽപാദനത്തിനായി വളർത്തുന്നത്. 

നിലവിൽ പ്രതിദിനം ഏഴു ലീറ്ററിനു മുകളിൽ പാൽ മിനിയേച്ചർ ജേഴ്‌സിപ്പശുക്കൾ ഉൽപാദിപ്പിക്കും. വലിയ ഇനം പശുക്കളുടെ പകുതി പോലും തീറ്റ വേണ്ട എന്നത് പ്രധാന പ്രത്യേകതയാണ്. മാത്രമല്ല വലുപ്പം കുറവായതിനാൽ കൈകാര്യം ചെയ്യാനും എളുപ്പമാണ്. ഇന്ന് അമേരിക്കയിൽ ചെറിയ ഇനം ജേഴ്‌സിപ്പശുക്കൾ വളരെ വിരളമാണ്. എങ്കിലും ഭാവിയിൽ ഇവയുടെ എണ്ണം കൂടിയേക്കാം.

വലുപ്പമനുസരിച്ച് ജേഴ്‌സിപ്പശുക്കളെ മൂന്നായി തരം തിരിച്ചിട്ടുണ്ട്

  • 1. മിനിയേച്ചർ : 38–42 ഇഞ്ച് ഉയരം
  • 2. ഇടത്തരം : 42–47 ഇഞ്ച് ഉയരമുള്ളത്.
  • 3. പൂർണവലുപ്പം : 47 ഇഞ്ച് ഉയരത്തിനു മുകളിലുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com