ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം – ബർഗുർ

HIGHLIGHTS
  • ബർഗുർ വനപ്രദേശത്ത് കണ്ടുവരുന്ന ഇനം കന്നുകാലി
bargur
ബർഗുർ കാള
SHARE

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 5

തമിഴ്‌നാട്ടിലെ ഈറോഡ് ജില്ലയിലെ അന്തിയൂർ താലൂക്കിലുള്ള ബർഗുർ വനപ്രദേശത്ത് കണ്ടുവരുന്ന ഇനം കന്നുകാലിയാണ് ബർഗുർ. വെള്ള പൊട്ടുകളോടുകൂടിയ തവിട്ട് മേനിയാണ് ഇക്കൂട്ടർക്കുള്ളത്. ഇടത്തരം വലുപ്പമുള്ള ഇവയുടെ കൊമ്പുകൾ നീളമേറിയതും അഗ്രം കൂർത്തതുമാണ്. ആക്രമണസ്വഭാവമുള്ളതിനാൽ മെരുക്കി വളർത്തുക പ്രയാസമേറിയ കാര്യമാണ്. സഹനശക്തി, വേഗം തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ. ഇവയുടെ പാലിന് ഔഷധഗുണമുണ്ട്. ബർഗുർ മേഖലയിലെ കന്നഡ സംസാരിക്കുന്ന ലിംഗായത്തുകൾ ഇവയെ പ്രത്യേകം വളർത്തുന്നുണ്ട്. പ്രധാനമായും മലമ്പ്രദേശങ്ങളിലെ കാർഷിക ആവശ്യങ്ങൾക്കാണ് ഇവയെ ഉപയോഗിച്ചുവരുന്നത്. 

bargur-2
ബർഗുർ പശു
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA