ഇന്ത്യയുടെ സ്വന്തം കന്നുകാലിയിനങ്ങളെ അടുത്തറിയാം – ബിൻഝാർപുരി

HIGHLIGHTS
  • തൂവെള്ള അല്ലെങ്കിൽ കറുപ്പു കലർന്ന വെള്ള നിറമാണുള്ളത്
birjpuri
SHARE

ഇന്ത്യയുടെ മാത്രം കന്നുകാലിയിനങ്ങൾ – ഭാഗം 7

ഒഡീഷയിലെ ജജ്‌പുർ, കേന്ദ്രപര, ഭാദ്രക് ജില്ലകളിൽ കണ്ടുവരുന്ന തദ്ദേശീയ ഇനം. പാലിനും വണ്ടിവലിക്കുന്നതിനും വളത്തിനുംവേണ്ടിയാണ് ഇവയെ വളർത്തുന്നത്. ഇടത്തരം വലുപ്പമുള്ള ഇവയ്ക്ക് തൂവെള്ള അല്ലെങ്കിൽ കറുപ്പു കലർന്ന വെള്ള നിറമാണുള്ളത്. തവിട്ട്, കറുപ്പ് നിറങ്ങളിലും ഇവയെ കാണാം. ഈ ഇനത്തിലെ കാളകൾക്ക് മുതുകിൽ മുഴയും മുഖത്തും കഴുത്തിലും കറുപ്പു നിറവും ഉണ്ടാകും. ഇടത്തരം വലുപ്പമുള്ള കൊമ്പുകളാണ് ഇവയ്ക്കുള്ളത്. പാലുൽപാദനം പ്രതിവർഷം ശരാശരി 1200 ലീറ്റർ

birjpuri--1
ബിൻഝാർപുരി പശു
MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA