കാഴ്ചയിൽ അതിസുന്ദരം, വൃത്തിയിലും മുന്നിൽ, ഒരു കിടിലൻ മുയൽഫാം കാണാം

HIGHLIGHTS
  • ബാറ്ററി സിസ്റ്റ‍ത്തിലാണ് മുയലുകളെ വളർത്തുന്നത്
  • കുടിവെള്ളം നിപ്പിൾ സംവിധാനത്തിലൂടെ
rabbit 4
SHARE

സൗമ്യസ്വഭാവമുള്ള, പഞ്ഞിക്കെട്ടുപോലെ രോമങ്ങളുമുള്ള മുയലുകളെ ആർക്കാണ് ഇഷ്ടമല്ലാത്തത്. അവയെ എടുക്കാനും ലാളിക്കാനും കൊച്ചുകുട്ടികൾക്കു പോലും വളരെ ഇഷ്ടമാണ്. കേരളത്തിൽ ഒട്ടേറെ മുയൽഫാമുകളുണ്ട്. വലിയൊരു ഷെഡിൽ കമ്പിവലകൊണ്ട് തയാറാക്കിയ കള്ളികളിലാണ് മുയലുകളെ താമസിപ്പിക്കുക. എന്നാൽ, ചൈനയിലെ വ്യത്യസ്തമായ ഒരു മുയൽഫാം ആരെയും ആകർഷിക്കുന്നതാണ്. പ്രത്യേകം തയാറാക്കിയ ഷെഡിൽ മൂന്നു നിലകളിലായാണ് മുയലുകളെ പാർപ്പിച്ചിരിക്കുന്നത്. പ്രജനനത്തിനും ഇറച്ചിക്കായി വളർത്തുന്നതിനുമുള്ള മുയലുകളെ പ്രത്യേകം പ്രത്യേകം പാർപ്പിച്ചിരിക്കുന്നു. ഇവയുടെ കൂടുകൾക്കുമുണ്ട് പ്രത്യേകത. കമ്പിവലക്കൂടുകളിൽ വളരുന്ന മുയലുകളിൽ പാദവ്രണം കാണപ്പെടാറുണ്ട്. അതുകൊണ്ടുതന്നെ കൂടിനുള്ളിൽ ഉറപ്പുള്ള പ്ലാസ്റ്റിക് പ്രതലം നൽകിയിരിക്കുന്നു. പാദവ്രണം വരാതെ മുയലുകളെ ഇത് സംരക്ഷിക്കും. 

പ്രജനനത്തിന് പ്രത്യേക കരുതൽ

തീറ്റയ്ക്കായി പക്ഷികൾക്കു തീറ്റ നൽകുന്ന വിധത്തിലുള്ള ഫീഡറുകളാണ് ഗർഭമുള്ള മുയലുകൾക്കു നൽകിയിരിക്കുക. ഖരാഹാരം കഴിക്കാറായ കുട്ടികളുള്ള കൂട്ടിലും ഈ ഫീഡറുകൾ കാണാം. പ്രസവിക്കാൻ അറക്കപ്പൊടി നിറച്ച പെട്ടി നൽകുന്നതിനൊപ്പം പ്രസവത്തിനുള്ള സ്ഥലം പ്രത്യേകം മറച്ചും കൊടുക്കുന്നു. കുഞ്ഞുങ്ങൾ തനിയെ നടക്കാറാകുമ്പോൾ ഇവ രണ്ടും എടുത്തു മാറ്റും.

ഇറച്ചിയാവശ്യത്തിന് തീറ്റ പാത്തികളിലൂടെ

ബാറ്ററി സിസ്റ്റ‍ത്തിലാണ് (തട്ടുകളായി കൂട് ക്രമീകരിച്ചു വളർത്തുന്ന രീതി) ഇവിടെ മുയലുകളെ വളർത്തുന്നത്. സ്ഥലം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് ചുരുങ്ങിയ സ്ഥലമാണ് ഒരു മുയലിനു നൽകുക. ഖരാഹാരമാണ് പ്രധാന തീറ്റ. ഇവ പ്രത്യേക പാത്തികളിൽ ഇട്ടുകൊടുക്കും. ബാറ്ററി കൂടുകളിൽ വളരുന്ന കോഴികൾ തീറ്റയെടുക്കുന്നതുപോലെ മുയലുകൾ പുറത്തേക്കു തലയിട്ടാണ് തീറ്റയെടുക്കുക. കുടിവെള്ളം നിപ്പിൾ സംവിധാനത്തിലൂടെയും നൽകുന്നു.

വിഡിയോ കാണാം

MORE IN PETS AND ANIMALS
SHOW MORE
FROM ONMANORAMA