ADVERTISEMENT

വൃത്തിഹീനമായ അന്തരീക്ഷമാണെങ്കിൽ അതിവേഗം രോഗം ബാധിക്കുന്ന ജീവിയാണ് മുയൽ. കൂടിനുള്ളിലെ ഈർപ്പവും കാഷ്ഠവും മൂത്രവും മാറ്റാത്ത സാഹചര്യവുമൊക്കെ വന്നാൽ ഫംഗസായിരിക്കും മുയലുകളെ ആദ്യം ബാധിക്കുക. മൂക്ക്, ചെവി, കണ്ണ്, കാൽവിരലുകൾ എന്നിവിടങ്ങളിലാണ് ഫംഗസ് ബാധിക്കുക. ചർമം കട്ടിയായി വരികയും മുയലുകളുടെ ഭംഗി നഷ്ടപ്പെടുകയും രക്തം പൊടിയുകയും ചെയ്യും. കൃത്യമായി ചികിത്സ നൽകിയില്ലെങ്കിൽ പൂർണമായി രോഗം മാറ്റുക വിഷമമേറിയ കാര്യമാണ്. അതുകൊണ്ടുതന്നെ കൂടുകൾ വൃത്തിയായി സൂക്ഷിക്കുന്നതിൽ ശ്രദ്ധവേണം.

കൂട് വൃത്തിയായി സൂക്ഷിക്കുന്നതിനൊപ്പം കൂടുകൾ തീയുപയോഗിച്ച് അണുനശീകരണം നടത്തുന്നതും നല്ല കാര്യമാണ്. ഇതിനായി ചൂട്ടോ പേപ്പറോ അതുമല്ലെങ്കിൽ ഗ്യാസ് ബ്ലോവറോ ഉപയോഗിക്കാം. കുറഞ്ഞത് ഒരു മാസത്തെ ഇടവേളകളിൽ മുയൽകൂടുകൾ ഇത്തരത്തിൽ വക്കിയെടുക്കുന്നത് രോഗങ്ങളെ അകറ്റിനിർത്താൻ സഹായിക്കും. 

മുയൽക്കൂടുകൾ തീ ഉപയോഗിച്ച് അണുനശീകരണം നടത്തുന്നതിന്റെ വിഡിയോ കാണാം. തിരുവനന്തപുരത്തു പ്രവർത്തിക്കുന്ന അച്ചായൻസ് റാബിറ്റ് ഫാമിൽനിന്നുള്ളതാണ് വിഡിയോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com