ADVERTISEMENT

പക്ഷിക്കുഞ്ഞുങ്ങളെ ഹാൻഡ് ഫീഡ് ചെയ്തു വളർത്തുന്നവർക്ക്, പ്രത്യേകിച്ച് മുൻപരിചയമില്ലാത്തവർക്കുണ്ടാകുന്ന ഒരു സംശയമാണ് തന്റെ പക്ഷിക്ക് വയറിളക്കമാണോ എന്നത്. സാധാരണ ഹാൻഡ് ഫീഡിലൂടെ വളരുന്ന പക്ഷിയുടെ ഉള്ളിലേക്ക് ഭക്ഷണത്തേക്കാളേറെ ജലമാണ് എത്തുക. ഉദാഹരണത്തിന് 15 എംഎൽ തീറ്റ ദ്രാവക രൂപത്തിൽ ഒരു പക്ഷിക്കുഞ്ഞിന് നൽകുമ്പോൾ 15 എംഎൽ ജലവും അൽപം ഹാൻഡ് ഫീഡിങ് ഫോർമുലയുമായിരിക്കും അതിൽ ഉൾപ്പെട്ടിട്ടുണ്ടാകുക. അപ്പോൾ പക്ഷിക്കുഞ്ഞ് വിസർജിക്കുമ്പോൾ തീറ്റയിലടങ്ങിയിരിക്കുന്ന ജലാംശം ജലം പോലെതന്നെ പുറത്തുപോകുക സ്വാഭാവികം. മാത്രമല്ല, ഇക്കാരണത്താൽ ഹാൻഡ് ഫീഡ് ചെയ്യുന്ന പക്ഷിക്കുഞ്ഞുങ്ങളുടെ കാഷ്ഠം അയഞ്ഞുതന്നെയായിരിക്കും പോകുക.

അപ്പോൾ എങ്ങനെയാണ് വയറിളക്കമാണോ എന്ന് തിരിച്ചറിയുക? അവിടെയും ചില മാർഗങ്ങളുണ്ട്. കാഷ്ഠത്തിന്റെ നിറം നോക്കി പക്ഷിക്കുഞ്ഞിന്റെ ആരോഗ്യം തിരിച്ചറിയാം. ഭക്ഷണമായി നൽകുന്ന ഹാൻഡ് ഫീഡിങ് ഫോർമുലയുടെ നിറംതന്നെയായിരിക്കും ആരോഗ്യമുള്ള കുഞ്ഞിന്റെ കാഷ്ഠത്തിനും. ആരോഗ്യമില്ലാത്തവയുടെ കാഷ്ഠത്തിന്റെ നിറത്തിന് മാറ്റവുമുണ്ടാകും. വിഡിയോ കാണാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com