ADVERTISEMENT

ഇന്ന് കേരളത്തിൽ മികച്ച സംരംഭസാധ്യത നൽകുന്ന കാർഷിക വിഭാഗമാണ് പന്നിവളർത്തൽ. കുഞ്ഞുങ്ങൾ, ഇറച്ചി മുതലായവയുടെ വിൽപനയാണ് പ്രധാന വരുമാനം. അതുകൊണ്ടുതന്നെ കുഞ്ഞുങ്ങളെയും ഇറച്ചിപ്പന്നികളെയും കൃത്യമായ സമയത്ത് വിൽപനയ്ക്ക് തയാറാക്കാൻ കർഷകർക്കു സാധിക്കണം. എങ്കിൽ മാത്രമേ ലാഭകരമായ രീതിയിൽ പന്നിവളർത്തൽ സാധ്യമാകൂ.

സാധാരണ പന്നിക്കർഷകർ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നമാണ് കുഞ്ഞുങ്ങളുടെ മരണനിരക്ക് ഉയരുന്നു എന്നത്. പ്രത്യേകിച്ച് തണുപ്പു കാലാവസ്ഥയുള്ള പ്രദേശത്തെ കർഷകർക്കാണ് ഈ വെല്ലുവിളിയുണ്ടാകുക. വർഷകാലത്ത് ജനിക്കുന്ന പന്നിക്കുഞ്ഞുങ്ങളാണ് ഇത്തരത്തിൽ ചത്തുപോകുന്നത്. കാരണം, അമിതമായ തണുപ്പുതന്നെ. അതുകൊണ്ട് ജൂൺ ആകുമ്പോഴേക്കും കുഞ്ഞുങ്ങൾ വിൽപനയ്ക്കു തയാറാക്കുന്നതാണ് ഏറ്റവും നല്ലതെന്ന് പാലക്കാട് മുതലമടയിലുള്ള കിങ്സ് ഫാം ഉടമ ഭാസി പറയുന്നു. 

ഫാമിലുള്ള പന്നികളുടെയെല്ലാം പ്രസവം അടുത്തടുക്കാക്കുക എന്ന ബ്രീഡിങ് രീതിയാണ് ഭാസി തന്റെ ഫാമിൽ അനുവർത്തിച്ചിരിക്കുന്നത്. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുഞ്ഞുങ്ങൾ ജനിക്കുന്ന തരത്തിലാണ് ക്രമീകരണം. 

കൂടുതൽ വിവരങ്ങൾക്ക്: ഭാസി, കിങ്‌സ് ഫാം, മുതലമട, പാലക്കാട്, ഫോൺ: 9447480317

തന്റെ ഫാമിലെ കാഴ്‌ചകളും തന്റെ ബ്രീഡിങ് രീതികളും ഉൾക്കൊള്ളിച്ച് ഭാസി പങ്കുവച്ച വിഡിയോ കാണാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com