പലരും നായ്ക്കളെ വളർത്തുന്നത് വീട്ടിലെ ഭക്ഷണം നൽകിയാണ്. അതുകൊണ്ടുതന്നെ നാം കഴിക്കുന്ന വിഭവങ്ങൾ സ്വാഭാവികമായി അതിൽ ഉൾപ്പെടും. എന്നാൽ, നാം നിത്യേന കഴിക്കുന്ന, ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന സവാള, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ നായ്ക്കളുടെ ആരോഗ്യം നശിപ്പിക്കും. അതുപോലെതന്നയാണ് മുന്തിരിയും. മുന്തിരി ഏതു രൂപത്തിലുള്ളത് നൽകിയാലും അത് നായ്ക്കളെ ബാധിക്കും.
വിളർച്ച, ക്ഷീണം, ആരോഗ്യക്കുറവ്, വയർവേദന, വിശപ്പില്ലായ്മ, മോണ വെളുത്തു വിളറുക, ബോധക്കേട്, ചുവപ്പു നിറത്തിലുള്ള മൂത്രം എന്നിവയാണ് ഉള്ളികളിൽനിന്നുള്ള വിഷബാധയുടെ ലക്ഷണങ്ങൾ. വൃക്കകളുടെ പ്രവർത്തനത്തെയാണ് മുന്തിരി ബാധിക്കുക. എന്തൊക്കെയാണ് ഇതിനു കാരണം. ഡോ. മരിയ ലിസ മാത്യു വിശദീകരിക്കുന്നു. വിഡിയോ കാണാം.