ADVERTISEMENT

വീട്ടിൽത്തന്നെ തയാറാക്കി പശുക്കൾക്കു കൊടുക്കാവുന്ന തീറ്റകൾ

തീറ്റ 1 

ഒരു പശുവിന് ഒരു ദിവസത്തേക്ക് വേണ്ടത്

ഘടക വസ്തുക്കൾ (കിലോ - പച്ചയ്ക്ക്)

  • ബിയർ വേസ്റ്റ് : 8-10
  • ചോള മാവ് (സ്റ്റാർച്ച് എടുത്തതിനു ശേഷം ലഭിക്കുന്നത് ) :  6
  • ചോളത്തവിട് : 6
  • കപ്പ  വേസ്റ്റ് (സ്റ്റാർച്ച്  നീക്കിയ കപ്പ) : 4-5

ആകെ 24-26 കിലോ

ഇതിന്റെ കൂടെ ധാതുലാവണ മിശ്രിതം (കാത്സ്യപ്പൊടി) 25  ഗ്രാമും, ഉപ്പ് 15 ഗ്രാമും ചേർക്കുക  

* എല്ലാം കൂടി നന്നായി മിക്സ്  ചെയ്ത് പല പ്രാവശ്യമായി വേണം കൊടുക്കാൻ.

** ഇതിന്റെ കൂടെ പരുഷാഹാരമായി 5 കിലോ വൈക്കോലോ, പച്ചപ്പുല്ലുണ്ടെങ്കിൽ പച്ചപ്പുല്ലോ കൊടുത്താൽ മതി.

തീറ്റ 2

100 കിലോ തീറ്റ ഉണ്ടാക്കുന്നതിന്

ഘടക വസ്തുക്കൾ (ശതമാനം (കിലോ) - പച്ചക്ക്)

  • ചോളം : 20
  • *പൈനാപ്പിൾ അവശിഷ്ടം (ഉണങ്ങിയത്) : 7.5*
  • **കാപ്പിക്കുരു തൊണ്ട് (ഉണങ്ങിയത്) : 13
  • തേങ്ങാപ്പിണ്ണാക്ക്‌ : 20
  • ***അരിത്തവിട് : 37.5
  • കാൽസൈറ്റ് പൊടി (ചുണ്ണാമ്പ്‌ പൊടി) : 1.5
  • ഉപ്പ്‌ : 0.5

ആകെ 100

ഇതിന്റെ കൂടെ  ധാതുലാവണ മിശ്രിതം (കാത്സ്യപ്പൊടി) 100  ഗ്രാമും, വിറ്റാമിൻ A,D3 മിശ്രിതം 50 ഗ്രാമും മിക്സ് ചെയ്ത് ചേർക്കുക  

* പൈനാപ്പിൾ അവശിഷ്ടം പച്ചക്ക് ഉള്ളതാണെങ്കിൽ 30 കിലോ എടുത്തുണക്കിയെടുത്താൽ 7.5 കിലോ കിട്ടും. പൈനാപ്പിൾ അവശിഷ്ടം ലഭ്യമല്ലെങ്കിൽ, വാഴത്തട കൊത്തി അരിഞ്ഞതോ, ചക്കയും ചകിണിയുമോ (മടൽ നീക്കി), കശുമാങ്ങ അവശിഷ്ടമോ, ഇതേ അളവിൽ കൊടുക്കുക.

**കാപ്പിക്കുരുത്തൊണ്ട് പച്ചയ്ക്ക് ഉള്ളതാണെങ്കിൽ 14.5 കിലോ ഉണക്കിയെടുത്താൽ 13 കിലോ കിട്ടും. കാപ്പിക്കുരുത്തൊണ്ട് ലഭ്യമല്ലെങ്കിൽ, കുരുമുളക് ചണ്ടിയോ, തേയിലച്ചണ്ടിയോ, കപ്പയില ഉണക്കി പൊടിച്ചതോ ഇതേ അളവിൽ കൊടുക്കുക.

***അരിത്തവിട് ലഭ്യമല്ലെങ്കിൽ, ഗോതമ്പു തവിടായാലും മതി.

**** ഒരു ദിവസം 2 പ്രാവശ്യമായി കൊടുക്കുക (സാധാരണ കാലിത്തീറ്റ കൊടുക്കുന്നത് പോലെ കൊടുക്കുക) = 10 ലിറ്റർ പാൽ തരുന്ന ഒരു പശുവിനു പ്രതിദിനം 5 .5 കിലോഗ്രാം എന്ന രീതിയിൽ.

*****ഇതിന്റെ കൂടെ പരുഷാഹാരമായി 5 കിലോ വൈക്കോലോ, പച്ചപ്പുല്ലുണ്ടെങ്കിൽ പച്ചപ്പുല്ലോ കൊടുത്താൽ മതി  

തീറ്റ 3

സാധാരണ കാലിതീറ്റ കൊടുക്കുന്ന അളവ് കുറച്ചിട്ടു പകരം കൊടുക്കാവുന്ന മറ്റു ചില പാരമ്പര്യേതര  തീറ്റകൾ

പാരമ്പര്യേതര  തീറ്റകൾ (ശതമാനം) 

  • പുളിങ്കുരു പൊടിച്ചത് : 10
  • ചോളത്തണ്ട് : 20
  • കൊക്കോ  തൊണ്ട് (കുരു നീക്കിയതിനു ശേഷം) : 5
  • തേയിലച്ചണ്ടി : 20
  • കപ്പയില ഉണക്കി പൊടിച്ചത് :  20
  • വേപ്പിൻകുരു പിണ്ണാക്ക്‌ : 10
  • ചക്കക്കുരു (തൊലി നീക്കി പിളർന്നത്) : 10

ഉദാ:

300 കിലോ ശരീര ഭാരം ഉള്ള, 10 ലീറ്റർ പാൽ തരുന്ന ഒരു പശുവിന്റെ പ്രതിദിന ഖരവസ്തു ആഹരണം അതിന്റെ ശരീര ഭാരത്തിന്റെ 3 % ആണ്: അതായത്, 9 കിലോ. ഇതിൽ 5.5 കിലോ കാലിത്തീറ്റ വേണം. ഈ 9 കിലോ ഖരവസ്തു ആഹരണത്തിന്റെ 10 %, അതായത് 900 ഗ്രാം (0.9 കിലോ), പുളിങ്കുരു പൊടിച്ചത് കൊടുക്കുകയാണെങ്കിൽ, ബാക്കി 4.6 കിലോ കാലിത്തീറ്റ കൊടുത്താൽ മതിയാകുന്നതാണ് (5.5 - 0.9 = 4.6). ഇത് പോലെ തന്നെ മറ്റെല്ലാത്തിനും  ബാധകം.

* പരുഷാഹാരത്തിന്റെ അളവിൽ മാറ്റമില്ല (വൈക്കോൽ, പച്ചപ്പുല്ല്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com