ADVERTISEMENT

വീട്ടിലെ പരിമിതമായ സ്ഥലത്ത് ക്രിക്കറ്റ് കളിക്കാത്തവർ ചുരുക്കമായിരിക്കും. ഇങ്ങനെ ക്രിക്കറ്റ് കളിക്കുമ്പോൾ ദൂരേക്ക് പോകുന്ന പന്തെടുക്കാൻ മടി കാണിച്ചവരും ഉണ്ടാകും. അങ്ങനെ മടിപിടിച്ചിരിക്കുമ്പോൾ കൂടെ കളിക്കാനും പന്തെടുത്തു തരാനുമൊക്കെ ഒരു നായ്ക്കുട്ടികൂടിയുണ്ടെങ്കിലോ? വീട്ടിൽ വളർത്തുന്ന നായ്ക്കൾക്ക് ചെറു പ്രായം മുതൽ ഇത്തരത്തിൽ പ്രത്യേക പരിശീലനം നൽകാവുന്നതേയുള്ളൂ. കൂടെ നടക്കാനും നമ്മെ സഹായിക്കാനും കളിക്കാനുമൊക്കെ ഒരു നായകൂടിയുള്ളത് നല്ലതല്ലേ? ‌

ലോക്ക് ഡൗൺ കാലത്ത് അത്തരത്തിലൊരു ക്രിക്കറ്റ് കളി പങ്കുവച്ചിരിക്കുകയാണ് ശ്വാനപരിശീലകനായ സാജൻ സജി സിറിയക്. അദ്ദേഹവും മകനും ക്രിക്കറ്റ് കളിക്കുമ്പോൾ കീപ്പറായും ഫീൽഡറായും നിൽക്കുന്നത് ഒരു നായയാണ്. ബെൽജിയൻ മലിനോയിസ് ഇനത്തിൽപ്പെട്ട നായ ബോൾ കൃത്യമായി എടുത്ത് ബൗളറുടെ കൈയിൽ കൊടുക്കുകയും തിരികെ കീപ്പറുടെ സ്ഥാനത്തു വന്ന് നിൽക്കുകയും ചെയ്യുന്നു. ഇതിനായി പ്രത്യേക ആജ്ഞയോ നിർദേശങ്ങളോ സാജൻ നൽകുന്നുമില്ല. മധുരരാജ എന്ന ചിത്രത്തിലുണ്ടായിരുന്ന നായ്ക്കളിലൊന്നാണ് ക്രിക്കറ്റ് കളിക്കുന്നത്. വിഡിയോ കാണാം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com