കൊറോണ വന്ന പൂച്ചയെന്ന് നാട്ടുകാർ; പക്ഷേ, സത്യം മറ്റൊന്നായിരുന്നു

HIGHLIGHTS
  • ഉടമസ്ഥനും നാട്ടുകാരും ഇപ്പോൾ സന്തോഷത്തിലാണ്
cat
SHARE

അസ്വാഭാവിക ലക്ഷണങ്ങൾ കാണിച്ച പൂച്ചയെ നാട്ടുകാർ കൊറോണ ഭയം മൂലം കല്ലെറിഞ്ഞോടിച്ചു. കൊറോണയാണെന്ന് മുദ്രകുത്തപ്പെട്ട പൂച്ചയുടെ അവസ്ഥ മറ്റൊന്നായിരുന്നു. കോഴിക്കോട്ട് വെറ്ററിനറി ഡോക്ടറായ നിതിൻ നന്ദൻ പങ്കുവച്ച കുറിപ്പ് വായിക്കാം.

ലോക വെറ്ററിനറി ദിനത്തിൽ കഴിഞ്ഞ ദിവസം നടന്ന ഒരു സംഭവം വിവരിക്കണം എന്ന് തോന്നി. ഒരു ഉമ്മ ഒരു പൂച്ചയുമായി (സാറ) എന്റെ അടുത്തു വന്നു. "സാറേ ഇവളെ എല്ലാവരും കല്ലെറിഞ്ഞ് ഓടിക്കുന്നു. ഇവൾ എന്തൊക്കെയോ അസ്വസ്ഥത കാണിക്കുന്നുണ്ട്. കൊറോണയാണ് എന്നൊക്കെ നാട്ടുകാർ പറയുന്നു. എന്നെ നാട്ടുകാർ ഒറ്റപ്പെടുത്തുന്നു. ബാക്കി പൂച്ചകളെയും നാട്ടുകാർ ഓടിക്കുന്നു. ഇവൾക്ക് ഒരു കരച്ചിലും ചുമയും ഓക്കയുണ്ട്. സർ നോക്കണം. പൂച്ച വല്ലാണ്ട് മുക്കിക്കളിക്കുന്നു. ഇവൾ എന്റെ ജീവനാണ്. ഞാൻ രാത്രി മൊത്തം ഇവൾക്കുവേണ്ടി പ്രാർഥിക്കുകയായിരുന്നു." 

രണ്ടു ചരടൊക്കേ ജപിച്ച് കെട്ടിയിട്ടുണ്ട്. ഞാൻ പതുകെ പൂച്ചയെ പരിശോധിച്ചു തുടങ്ങി. പൂച്ച ഗർഭിണിയാണെന്നും പ്രസവ തടസം കാരണമാണ് അവൾ അസ്വസ്ഥത ഉണ്ടാക്കുന്നതെന്നും മനസിലായി. കുറച്ചു ഡ്രിപ്പും കുറച്ചു മരുന്നുകളും കൊടുത്തു നോക്കി. നോ രക്ഷ. വിശദമായ പരിശോധനയിൽ ഗർഭപാത്രം ചെറിയ രീതിയിൽ കറങ്ങിപ്പോയി (uterine torsion) എന്ന് മനസിലായി. അതുകൊണ്ട് സർജറി ചെയ്യാൻ തീരുമാനിച്ചു.

എന്റെ ആശുപത്രിയയിൽ ultrasound scan, X ray അങ്ങനെ ഒന്നുമില്ല. പക്ഷേ, എന്റെ നിർണയം എങ്ങനെയോ ശരിയായിരുന്നു. അവളെ മയക്കി സർജറി തുടങ്ങി. ജീവനുള്ള ഒരു കുഞ്ഞിനെ പുറത്തെടുത്തു. ഉടമയായ സ്ത്രീയുടെ നിർദേശപ്രകാരം അവളെ ഞാൻ വന്ധ്യംകരണ ശസ്ത്രക്രിയ കൂടെ ചെയ്തു. ഭാവിയിൽ ഇനി സാറ പ്രസവിക്കാൻ ഇടവരില്ല.

cat-1
സാറയും കുഞ്ഞും

ഉടമസ്ഥനും നാട്ടുകാരും ഇപ്പോൾ സന്തോഷത്തിലാണ്. സാറ വളരെ മിടുക്കിയായിരിക്കുന്നു. ഒരു കുഞ്ഞുള്ളതിനെയും നോക്കി ജീവിക്കുന്നു. നാട്ടുകാർക്ക് പൂച്ചയിൽനിന്നു കൊറോണ വരുമോ എന്ന പേടിയും മാറി. ഇനി സാറ ഒരുപാട് പൂച്ചക്കുഞ്ഞുങ്ങളെ സൃഷ്ടിക്കില്ല എന്ന സന്തോഷവും.

സമൂഹത്തിൽ ഭയം ഉണ്ടാകാൻ സാധ്യതയുള്ള ഒരുപാട് തെറ്റിദ്ധാരണകൾ കൂടെ ഒരു വെറ്ററിനറി ഡോക്ടർ ഇടപെട്ട് മാറ്റി കൊടുക്കുക്കാൻ... നല്ലൊരു സാമൂഹികജീവിയായി ഓരോ മനുഷ്യനും ജീവിക്കാൻ... നിന്നെപ്പോലെ നിന്റെ സഹജീവികളും എന്ന ഒരു ആരോഗ്യം ( one health) ആണ് ഈ നാടിന് അവശ്യം.  ഞാനും നിങ്ങളും പൂച്ചയും പട്ടിയും കോഴിയും പശുവും ആടും... എല്ലാവരും ഒന്നിച്ച് ആരോഗ്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരു ഭൂമി ഒരേ ആരോഗ്യം.

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA