ADVERTISEMENT

നായകൾ ജന്മനാ മാംസഭുക്കുകളാണ് എന്നറിയാമല്ലോ. സാധാരണ ഗതിയിൽ നായ്ക്കൾക്ക് ഒരു നേരം വയറുനിറയെ ഭക്ഷണം നൽകിയാൽ മതിയാകും. എങ്കിലും ചിലർ രാവിലെ പാൽ, മുട്ട മുതലായവ നൽകാറുണ്ട്.

പ്രധാന ഭക്ഷണം ഉച്ചക്കുശേഷം നൽകുന്നതാണ് ഉചിതം. രാത്രി ലഘുഭക്ഷണം മതി. അല്ലാത്തപക്ഷം രാത്രി ഉറങ്ങിപ്പോകാനിടയുണ്ട്. നന്നായി വേവിച്ച് ചെറിയ കഷ്ണങ്ങളാക്കി ഇളം ചൂടിൽ ഭക്ഷണം നൽകുന്നത് മികച്ച ദഹനത്തിന് സഹായിക്കും. നോൺ വെജിറ്റേറിയൻ നായകളുടെ ഭക്ഷണത്തിന്റെ മൂന്നിലൊന്ന് ഇറച്ചിയും ബാക്കി ധാന്യങ്ങൾ, പച്ചക്കറി, പാൽ, മുട്ട, ബ്രഡ് എന്നിവയുമാക്കാം. കാരറ്റ്, ബീറ്റ്റൂട്ട് മുതലായ പച്ചക്കറികറികളും നൽകാം. ചിക്കൻ, മീൻ എന്നിവ നൽകുമ്പോൾ എല്ലും മുള്ളും ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

വെജിറ്റേറിയൻ നായകൾക്ക് 

ഇറച്ചിയിൽനിന്നും ലഭിക്കുന്ന ആനിമൽ പ്രോട്ടീൻ വെജിറ്റേറിയൻ നായകൾക്ക് ലഭിക്കില്ല. ആയതിനാൽ പ്രോട്ടീൻ സമൃദ്ധമായ പച്ചക്കറികൾ നൽകണം. സോയ ബീൻ മീൽ മികച്ച ഒരു പ്രോട്ടീൻ സ്രോതസാണ്. അതോടൊപ്പം വെജിറ്റബിൾ സൂപ്പും നൽകാം. ചപ്പാത്തി, ഇഡലി മുതലായ വീട്ടിലെ പലഹാരവും ശീലിപ്പിച്ച ശേഷം നായ്ക്കൾക്ക് നൽകാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com