എന്റെ നായയെ എപ്പോൾ, എങ്ങിനെ കുളിപ്പിക്കണം?

HIGHLIGHTS
 • മാസത്തിലൊരിക്കൽ കുളി എന്നുള്ളത് അനുവർത്തിക്കാം
 • കുളിപ്പിക്കുന്നതിനു മുമ്പ് ശരീരം കോതിയൊതുക്കുക
dog-bathing
SHARE

എപ്പോൾ?

നായ്ക്കൾക്ക് നമ്മേപ്പോലെ ദിവസേനയുള്ള കുളി ആവശ്യമില്ലെങ്കിലും, അരുമകളുടെ ചർമ്മപ്രകൃതി, രോമവളർച്ച, കാലാവസ്ഥ, വളർത്തുന്ന ചുറ്റുപാടുകൾ എന്നിവയ്ക്ക് അനുസരിച്ച് ക്രമമായ ഇടവേളകളിൽ കുളിപ്പിക്കുന്നതു വളരെ നല്ലതാണ്.

നിങ്ങളുടെ അരുമയുടെ ഇത്തരം അവസ്ഥകൾ പരിഗണിച്ച് വെറ്ററിനറി ഡോക്ടർക്ക്‌ അവനോ അവൾക്കോ ഇണങ്ങിയ രീതികൾ, ഇടവേളകൾ ഉപദേശിക്കാൻ കഴിയും.

പൊതുവായ ചില മാർഗനിർദ്ദേശങ്ങൾ ഇതാ:

 • മിക്ക നായ്ക്കൾക്കും മാസത്തിലൊരിക്കൽ കുളി എന്നുള്ളത് അനുവർത്തിക്കുന്നതാണ് അഭികാമ്യം.
 • ബാസെറ്റ് ഹൗണ്ട്സ് പോലെ എണ്ണമയമുള്ള കോട്ട് ഉള്ള നായ്ക്കൾക്ക് ആഴ്ചയിൽ ഒരിക്കൽ കുളി വേണ്ടിവരും.
 • ബീഗിൾസ് പോലുള്ള മിനുസമാർന്നതും ഹ്രസ്വരോമമുള്ള ഇനങ്ങളും ഇടയ്ക്കിടെ കുളിക്കുന്നത് നന്നായിരിക്കും.
 • ബാസൻ‌ജികൾ‌ അവരുടെ വ്യക്തിപരമായ ശുചിത്വത്തിൽ‌ ശ്രദ്ധയുള്ളവരായതിനാൽ അപൂർവമായി മാത്രമേ കുളിപ്പിക്കേണ്ടതുള്ളൂ.
 • ഗോൾഡൻ റിട്രീവേഴ്‌സ് പോലുള്ള ഇനങ്ങൾക്ക് വെള്ളത്തെ വികർഷിക്കുന്ന തരം രോമപ്രകൃതി ആയതിനാൽ അവയുടെ തൊലിപ്പുറത്തെ എണ്ണമയം സംരക്ഷിക്കുന്നതിനായി കുറഞ്ഞതവണ മാത്രമേ കുളിപ്പിക്കേണ്ടതുള്ളൂ.
 • കട്ടിയുള്ളതും ലോങ്‌ കോട്ട് ഉള്ളതുമായ നായ്ക്കൾ, ഷെപ്പേർഡ്‌സ്‌, സമോയിഡ്സ്, മലാമ്യൂട്ട്സ്, മറ്റ് വടക്കൻ ഇനങ്ങൾ എന്നിവയെ കുറച്ച് മാത്രം കുളിപ്പിക്കുകയും ധാരാളം ബ്രഷിംഗ് ചെയ്യുകയും ചെയ്യുന്നതാണ് ഉചിതം. ഇത് തൊലിപ്പുറത്തേക്കുള്ള രക്തയോട്ടം കൂട്ടുകയും പൂർണ വളർച്ചയെത്തി കൊഴിയാറായ രോമങ്ങളിൽനിന്നു മുക്തി നേടുകയും ചെയ്യുന്നു. നിങ്ങളുടെ നായയുടെ എണ്ണമയം നിലനിർത്തുന്നതിനും ഇത്‌ സഹായിക്കുന്നു.

അതായത്, ആവശ്യമുള്ളതിനേക്കാൾ കൂടുതൽ തവണ കുളിപ്പിക്കുന്നത് ഒഴിവാക്കുക. അല്ലെങ്കിൽ നിങ്ങളുടെ നായയുടെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുകയും, ഇത് വരണ്ടതും താരൻ, ഫംഗസ്, ബാക്റ്റീരിയൽ ഇൻഫെക്ഷൻ എന്നിവയ്ക്ക് കാരണമായിത്തീരുകയും ചെയ്യും.

ചില ഷാംപൂകൾ നായയുടെ ചർമ്മത്തെ മറ്റുള്ളവയേക്കാൾ കൂടുതൽ വരണ്ടതാക്കുകയോ അലർജി ഉണ്ടാക്കുകയോ ചെയ്യാം. ആയതിനാൽ ഷാംപൂ/സോപ്പ് തിരഞ്ഞെടുക്കൽ വളരെ പ്രാധാന്യമേറിയ ഒന്നാണ്.

ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലതെ മെഡിക്കേറ്റഡ് (മരുന്നടങ്ങിയ) ഷാംപൂ/ സോപ്പ് ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എങ്ങിനെ?

 • നിങ്ങളുടെ അരുമയെ കുളിപ്പിക്കുന്നതിനു മുമ്പ് ശരീരം കോതിയൊതുക്കുക. ജടപിടിച്ച രോമങ്ങൾ കൂടുതൽ വെള്ളം ഉൾക്കൊള്ളുന്നതിനാൽ ഇത് ബ്രഷ് ചെയ്ത് ഒഴിവാക്കേണ്ടതാണ്. 
 • ചെവിയിൽ വെള്ളം പോകാതിരിക്കാൻ പഞ്ഞി ഉപയോഗിച്ച് പ്ലഗ് ചെയ്യുക. ഹോസ് പൈപ്പ് ഉപയോഗിച്ച് കുളിപ്പിക്കുന്നത് പരമാവധി ഒഴിവാക്കാൻ ശ്രദ്ധിക്കുക. തലയും ചെവിയും നനയുന്നത് നായ്ക്കൾ ഇഷ്ടപ്പെടുന്നില്ല. അതിനാൽ ഈ ഭാഗങ്ങൾ നനഞ്ഞ ടൗവൽ ഉപയോഗിച്ച് തുടയ്ക്കുക.
 • ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക. നായയുടെ ചർമം നമ്മുടേതിൽനിന്ന് വ്യത്യസ്തമാണ്. ചൂടേറിയവെള്ളത്തിനു നായ്ക്കളെ കൂടുതൽ എളുപ്പത്തിൽ പൊള്ളിക്കാൻ കഴിയും. കുളിപ്പിക്കുന്ന വെള്ളം ചൂടേറിയതായിരിക്കരുത്. വലിയ ഇനം നായ്ക്കൾക്ക് നന്നേ ചൂടുകുറഞ്ഞ വെള്ളം ഉപയോഗിക്കുക.
 • നിങ്ങളുടെ വളർത്തുമൃഗത്തോട് ശാന്തവും ആശ്വാസകരവുമായ ശബ്ദത്തിൽ സംസാരിക്കുക. നിങ്ങൾ അവരെ വേദനിപ്പിക്കാൻപോകുന്നു എന്ന തോന്നൽ ഉണ്ടായാൽ ഉടൻതന്നെ അവർ ഓടിയൊളിക്കും.
 • ഡോഗ് ഷാംപൂ ഉപയോഗിക്കുക. മനുഷ്യന്റേതും നായയുടെയും ചർമത്തിന്റെ അമ്ലത വത്യസ്തമായതിനാൽ ഒരിക്കലും നമ്മുടെ ഷാംപൂ അരുമകൾക് ഉപയോഗിക്കരുത്. ഷാംപൂ കൈയ്യിൽ എടുത്ത് പാതപ്പിച്ചതിനുശേഷം നായയുടെ ശരീരത്തിലുടനീളം അതുപയോഗിച്ചു മസാജ് ചെയ്യുക, അവരുടെ കണ്ണിൽ സോപ്പ്/ഷാംപൂ പോകാതിരിക്കാൻ ശ്രദ്ധിക്കുക.
 • നന്നായി കഴുകുക. രോമങ്ങളിൽ അവശേഷിക്കുന്ന ഏതെങ്കിലും സോപ്പ്/ഷാംപൂ ഉണങ്ങിയുകഴിഞ്ഞാൽ നിങ്ങളുടെ നായയുടെ ചർമ്മത്തെ അത് പ്രകോപിപ്പിക്കും. ആയതിനാൽ നന്നായി കഴുകിക്കളയുക.
 • ടൗവൽ/ഡ്രയർ ഉപയോജിച്ചു ഉണക്കുക. ഹ്യൂമൻ ബ്ലോ ഡ്രയറിൽനിന്നുള്ള ചൂടുള്ള വായു അവരുടെ ചർമത്തിന് വളരെ ചൂടാണ്. ഒന്നുകിൽ എയർ-ഡ്രൈ അല്ലെങ്കിൽ നായ്ക്കൾക്കായി രൂപകൽപ്പന ചെയ്ത ഒരു ബ്ലോ-ഡ്രയർ ഉപയോഗിക്കുക; അതിന്റെ താഴ്ന്ന താപനില ചൊറിച്ചിലോ താരനോ ഉണ്ടാകില്ല.
 • നിങ്ങളുടെ നായയ്ക്ക് ഇഷ്ടപ്പെട്ട സമ്മാനങ്ങൾ നൽകുക. ധാരാളം പ്രശംസ, പെറ്റിങ്, അല്ലെങ്കിൽ കളി എന്നിവ പിന്തുടരുക. ഇത് അവരുടെ നിരാശ ഒഴിവാക്കാൻ സഹായിക്കുന്നു.

English summary: Everything You Should Know About Bathing Your Dog

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA