ADVERTISEMENT

കർഷകരിൽനിന്ന് നിസാര വിലയ്ക്ക് കോഴിയെ വാങ്ങാം. ഇവിടെയല്ല, അങ്ങ് ഓസ്ട്രേലിയയിലാണ്. ഇടനിലക്കാരില്ലാതെ, കർഷകർക്ക് തങ്ങളുടെ കോഴികളെയും താറാവുകളെയുമൊക്കെ വിൽക്കാൻ കഴിയുന്ന കോഴിമേളയാണ് ഓസ്ട്രേലിയയിലെ ടംബാർ ഗ്രാമത്തിന് അടുത്ത് നടക്കുന്നത്. മൂന്നു മാസത്തിലൊരിക്കൽ നടക്കുന്ന ലേലം രാവിലെ 9.30 മുതൽ 11.30 വരെ മാത്രമാണ്. വലിയൊരു പവലിയനിൽ ചെറു കൂടുകളിലായി കർഷകർ തങ്ങളുടെ വിൽപനയ്ക്കുള്ള കോഴികളെ പ്രദർശിപ്പിച്ചിട്ടുണ്ടാകും. വാങ്ങാൻ താൽപര്യപ്പെട്ട് എത്തുന്നവർ ഓരോ കൂടിന്റെയും മുന്നിൽ പതിപ്പിച്ചിരിക്കുന്ന പ്രത്യേക കാർഡിൽ തങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വില രേഖപ്പെടുത്തണം. വിലയുടെ പേരിൽ ശബ്ദമോ ബഹളമോ ഇല്ലാതെ ഒരു നിശബ്ദ ലേലം. അടിസ്ഥാന വില അതിൽ രേഖപ്പെടുത്തിയിരിക്കും. 11.30നു ശേഷമാണ് ആർക്കാണ് കോഴിയെ ലഭിച്ചതെന്ന് അറിയാൻ കഴിയൂ. ഇനി ആരുടെയെങ്കിലും കോഴിയെ വിൽക്കാൻ കഴിയാതെവന്നാൽ അടിസ്ഥാന വിലയിൽനിന്ന് താഴ്ത്തി കർഷകരിൽനിന്ന് വാങ്ങാനും കഴിയും. 

ഓസ്ട്രേലിയയിലുള്ള ബാബു സെബാസ്റ്റ്യനാണ് കോഴി ലേലത്തെക്കുറിച്ചുള്ള വിവരങ്ങൾ തന്റെ യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിരിക്കുന്നത്. കോഴിയെ വാങ്ങാൻ പോയപ്പോഴുള്ള അദ്ദേഹത്തിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള വിഡിയോ ചുവടെ...

English summary: Australian Poultry Auction

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com