ADVERTISEMENT

പാലിന്റെ കൊഴുപ്പു കുറയുന്നത് പല ക്ഷീരകർഷകരെയും ബുദ്ധിമുട്ടിലാക്കാറുണ്ട്. മികച്ച പാലുൽപാദനമുള്ള പശുക്കളുടെ പാലിന് കൊഴുപ്പു കുറയുക സ്വാഭാവികമാണെങ്കിലും പലപ്പോഴും കർഷകർ ഇതിന്റെ പേരിൽ പ്രതിക്കൂട്ടിലാകുന്നുണ്ട്. പാലിൽ വെള്ളം ചേർത്തു എന്ന കുറ്റപ്പെടുത്തൽ കേട്ട കർഷകർ കുറവല്ല. തീറ്റയിൽ അൽപം ശ്രദ്ധിച്ചാൽ പാലിലെ കൊഴപ്പ് വർധിപ്പിക്കാമെന്ന് ഡോ. മരിയ ലിസ മാത്യു പറയുന്നു. 

എച്ച്എഫ് പോലുള്ള അത്യുൽപാദനശേഷിയുള്ള പശുക്കളുടെ പാലിൽ കൊഴുപ്പു വർധിപ്പിക്കുക അത്ര എളുപ്പമല്ല. എന്നാൽ, മറ്റിനം പശുക്കളുടെ ഭക്ഷണകാര്യങ്ങളിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ കൊഴുപ്പു വർധിപ്പിക്കാവുന്നതേയുള്ളൂ. മാത്രമല്ല കറവയിലും ശ്രദ്ധിക്കണം.

ആദ്യം കറക്കുന്ന പാലിൽ പൊതുവേ കൊഴുപ്പു കുറവായിരിക്കും. അതുകൊണ്ടുതന്നെ നാലു മുലക്കാമ്പുകളിൽനിന്നും ആദ്യം കറക്കുന്ന പാൽ പ്രത്യേകം മാറ്റിവയ്ക്കാം. തുടർന്നുള്ള പാലിന് കൊഴുപ്പു കൂടുതലും ആയിരിക്കും. സൊസൈറ്റികളിൽ കൊടുക്കുമ്പോൾ ഈ അവസാനത്തെ പാൽ നൽകാം. ആദ്യം കറന്ന പാൽ വീട്ടിൽ ഉപയോഗിക്കാം. ഉച്ചകഴിഞ്ഞു കറക്കുന്ന പാലിനും കൊഴുപ്പു കൂടുതലായിരിക്കും.

കടലപ്പിണ്ണാക്ക് നൽകുമ്പോൾ കൊഴുപ്പു കുറയും. പകരം തേങ്ങാപ്പിണ്ണാക്കും പരുത്തിക്കുരുപ്പിണ്ണാക്കും നൽകിയാൽ കൊഴുപ്പു കൂടാനുള്ള സാധ്യതയുണ്ട്. മാത്രമല്ല അസോള നൽകിയാലും പശുക്കളുടെ പാലിന്റെ കൊഴുപ്പു വർധിക്കുന്നതായി കാണപ്പെടുന്നുണ്ടെന്ന് ഡോ. മരിയ ലിസ പറയുന്നു. 

ആട് ജംനാപാരിയോ മലബാറിയോ നന്ന്? പാലിന്റെ കൊഴുപ്പ് എങ്ങനെ കൂട്ടാം? വിഡിയോ കാണാം.

English summary: Tips to Boost Milk Fat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com