അനീഷിനു പ്രിയം ചിപ്പിപ്പാറ നായ്ക്കളിൽ ചാമ്പ്യന്മാരെ വാർത്തെടുക്കാൻ

HIGHLIGHTS
  • 15 സെന്റ് സ്ഥലം ഇവർക്കുവേണ്ടി വേലികെട്ടി തിരിച്ചിരിക്കുന്നു
  • പത്തു വർഷമായി ചിപ്പിപ്പാറ നായ്ക്കൾ ഒപ്പമുണ്ട്
chippiparai-dog-1
അനീഷ് ചിപ്പിപ്പാറ നായ്ക്കുട്ടിക്കൊപ്പം
SHARE

പ്രഫഷൻ ആതുരസേവനമാണെങ്കിലും കൊല്ലം ശൂരനാട് നോർത്ത് ഗോവിന്ദഭവനം വീട്ടിൽ അനീഷ് ശിവരാമന് പാഷൻ ചിപ്പിപ്പാറ നായ്ക്കളാണ്. പത്തു വർഷത്തോളമായി അനീഷിന്റെ കൂടെ ചിപ്പിപ്പാറ ഇനം നായ്ക്കളുണ്ട്. ഇവയുടെ പ്രജനനം അപൂർവമായി നടത്തുന്നുണ്ടെങ്കിലും പ്രദർശനങ്ങളിലും മറ്റും ചിപ്പിപ്പാറ നായ്ക്കളുമായി പങ്കെടുക്കുകയാണ് അനീഷിന്റെ പ്രധാന വിനോദം. രണ്ട് ആണും നാലു പെണ്ണും ഉൾപ്പെടുന്ന തന്റെ ചിപ്പിപ്പാറ നായ്ക്കളിൽ മൂന്നു പേർ ചാമ്പ്യന്മാരുമാണെന്ന് അനീഷ് അഭിമാനത്തോടുകൂടി പറയുന്നു. കൂടാതെ, 2018–19 സീസണിൽ ചിപ്പിപ്പാറ ഇനത്തിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടിയത് അനീഷ് ബ്രീഡ് ചെയ്തെടുത്ത നായയായിരുന്നു.

വ്യായാമം ആവശ്യമായതിനാൽ 15 സെന്റ് സ്ഥലം ഇവർക്കുവേണ്ടി മാത്രമായി വേലികെട്ടി തിരിച്ചിരിക്കുകയാണ്. ഈ സ്ഥലത്ത് നായ്ക്കൾ സ്വതന്ത്രരാണ്.  മദികാലത്ത് പെൺനായ്ക്കളെ കൂടുകളിലേക്ക് മാറ്റും. വലിയ നായ്ക്കൾക്ക് ചിക്കൻ ഉൾപ്പെടുത്തിയ ചോറ് ഒരു നേരം നൽകും. ഗർഭിണികളായ നായ്ക്കൾക്കും കുട്ടികൾക്കും മാത്രമാണ് പായ്ക്കറ്റ് ഭക്ഷണം നൽകുക. 

chippiparai-dog
അനീഷ് തന്റെ ചിപ്പിപ്പാറ നായ്ക്കൾക്കൊപ്പം

തമിഴ്നാട്ടിലെ രാജപാളയം, തിരുനെൽവേലി പ്രദേശങ്ങളിലേക്ക് യാത്ര നടത്തി നല്ല ആൺനായ്ക്കളെ കണ്ടെത്തി അവയുമായാണ് തന്റെ പെൺനായ്ക്കളെ അനീഷ് ഇണചേർക്കുക. പെൺനായ മദിലക്ഷണം കാണിക്കുന്നതിനു മുമ്പേതന്നെ ഇക്കാര്യത്തിൽ കൃത്യമായ പ്ലാനിങ് നടത്തിയിട്ടുണ്ടാകും. 

ഫോൺ: 94466 63224

English summary: chippiparai dog breed, Dog Breed Names, Dog Breeds, Dog Breeds In India, Dog Cage, Dog Fight, Dog Food, Dog Gender, Dog Kennel, Dog Trainer, Dog Training, Dog Types, Dog Varieties, Dog Varieties Name 

MORE IN PETS AND ANIMALS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA