ADVERTISEMENT

കാലം അരുമകൾക്കൊപ്പമാണ് സഞ്ചരിക്കുന്നത്. പത്തു വർഷം മുൻപത്തെ പെറ്റ് സംസ്കാരമല്ല ഇന്ന് കേരളത്തിലുള്ളത്. പൂച്ചയും നായയും പക്ഷികളും ഉരഗങ്ങളുമെല്ലാം മലയാളിയുടെ അരുമഗണത്തിൽ ഉറപ്പുള്ള സ്ഥാനംപിടിച്ചുകഴിഞ്ഞു. അരുമകൾക്കുവേണ്ടിയുള്ള പ്രത്യേക ഉൽപന്നങ്ങളും ഇന്ന് വിപണിയിൽ ലഭ്യമാണ്.

അരുമകൾക്കുവേണ്ടി മാത്രമായി ഒരു എക്സ്ക്ലൂസീവ് സൂപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നുണ്ട് കൊച്ചി പനമ്പിള്ളി നഗറിലെ കൊച്ചിൻ പെറ്റ്സ് ഹോസ്പിറ്റലിൽ. കേരളത്തിലെ ആദ്യ സ്വകാര്യ പെറ്റ് ഹോസ്പിറ്റലായി പ്രവർത്തനമാരംഭിച്ച കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ 10 വർഷം പിന്നിടുമ്പോൾ ഒട്ടേറെ സംരംഭങ്ങൾ പെറ്റ് പേരന്റുകൾക്കായി സമർപ്പിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പുതിയതാണ് പെറ്റ് ബേക്കറി. കൊച്ചിൻ പെറ്റ് ഷോപ്പിനുള്ളിൽത്തന്നെയാണ് ഈ അരുമകളുടെ ബേക്കറി.

ഇതുവരെ പെറ്റ് പേരന്റുകൾ ഉപയോഗിച്ചിരുന്ന പലഹാരങ്ങളും മിഠായികളും കേക്കുമൊക്കെയാണ് അരുമകൾക്ക് നൽകിയിരുന്നതെങ്കിൽ അരുമകൾക്ക് മാത്രമായുള്ള കേക്കും പലഹാരവും ചോക്കലേറ്റുമെല്ലാം ഈ ബേക്കറിയിൽ ലഭിക്കും. മനുഷ്യർ കഴിക്കുന്ന ചോക്കലേറ്റ് നായ്ക്കൾക്ക് നൽകാൻ പാടില്ലെന്നു പറയാറുണ്ട്. അപ്പോൾ നായ്ക്കൾക്കു മാത്രമുള്ള ചോക്കലേറ്റിന് പ്രാധാന്യമേറും. എന്തിന്, അരുമകളുടെ ജന്മദിനാഘോഷങ്ങൾക്കായി ബർത്ത് ഡേ കേക്കുകളും ഇവിടെയുണ്ട്. കൂടാതെ അവർക്ക് കഴിക്കാൻ കഴിയുന്ന ഐസ്ക്രീം, ശരീരം തണുപ്പിക്കാനായി ബിയറും വൈനുംമെല്ലാം ഇവിടെ ലഭിക്കും. ആൽക്കഹോൾ രഹിതമായ ഉൽപന്നങ്ങളാണ് ഇവ‌. 

cochin-pet-shop-1

പെറ്റ് സൂപ്പർമാർക്കറ്റിന്റെ ഒരു ഭാഗം മാത്രമാണ് ബേക്കറി. ഈ സൂപ്പർമാർക്കറ്റിൽ അരുമകൾക്കുവേണ്ടി ലഭിക്കാത്തതായി ഒന്നുമില്ല എന്ന് പറയാം. ഭക്ഷണം, ടോയ്സ്, ഷാംപൂ, വസ്ത്രങ്ങൾ, കൂടുകൾ, ബാഗുകൾ എന്നിങ്ങനെ എല്ലാവിധ ഉൽപന്നങ്ങളും സെക്ഷൻ തിരിച്ച് ഇവിടെ ഒരുക്കിയിരിക്കുന്നു. കൂടാതെ പക്ഷികൾക്കും ഉരഗങ്ങൾക്കുമെല്ലാം പ്രത്യേകം സെക്ഷനുകളുണ്ട്. ഉപ്പു തൊട്ട് കർപ്പൂരം വരെ ലഭിക്കുന്ന സ്ഥാപനം എന്നു പറയുന്നതുപോലെയാണ് അരുമകളുടെ കാര്യത്തിൽ ഈ കൊച്ചിൻ പെറ്റ് ഷോപ്പ്.

കേരളത്തിൽ വർധിച്ചുവരുന്ന പെറ്റ് പേരന്റുകൾക്ക് സഹായകരമാകുന്ന വിധത്തിലാണ് കൊച്ചിൻ പെറ്റ് ഷോപ്പ് ആരംഭിച്ചതെന്ന്കൊച്ചിൻ പെറ്റ് ഹോസ്പിറ്റൽ ഡയറക്ടർ ഡോ. സൂരജ്. ഒട്ടേറെ ബ്രാൻഡുകളുടെ വിപുലമായ ശേഖരം ഇവിടെയുണ്ടെന്നും അദ്ദേഹം പറ‍ഞ്ഞു. 

കൊച്ചിൻ പെറ്റ് ഷോപ്പിന്റെ വിശദമായ വിഡിയോ കാണാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com